Social Media
‘സ്നേഹത്തില്‍ വിശ്വസിച്ച പെണ്‍കുട്ടി’, ഫോട്ടോ പങ്കുവെച്ച് അനുമോള്‍
‘സ്നേഹത്തില്‍ വിശ്വസിച്ച പെണ്‍കുട്ടി’, ഫോട്ടോ പങ്കുവെച്ച് അനുമോള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല. തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യല്ഡ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്
ഇപ്പോൾ ഇതാ അനുമോളിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സ്നേഹത്തില്‍ വിശ്വസിച്ച പെണ്‍കുട്ടിയെന്നാണ് അനുമോള്‍ ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.
ജാതിയും നിറവുമൊക്കെ നോക്കി പരസ്പരം വിലയിരുത്തുന്നത്
അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ ഒരു ഫോട്ടോ പങ്കുവെച്ച് അനുമോള്‍ എഴുതിയിരുന്നു. നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് അനുമോള്‍ ആവശ്യപ്പെടുന്നത്. . വസ്ത്രങ്ങൾ, ആക്സസറൈസുകൾ, വാക്കുകൾ, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ആളുകൾ സ്വയം കൂടുതൽ യാഥാര്‍ഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും മറ്റൊരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുമോള്‍ എഴുതിയിരുന്നു.
അതേസമയം ടായ എന്ന സംസ്കൃത സിനിമയാണ് അനുമോള്‍ നായികയായി പ്രദര്‍ശനത്തിന് എത്താനുള്ളത്.
അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. നെടുമുടു വേണുവും ടായയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നമ്പൂതിരി സ്ത്രീകള്‍ നേരിടേണ്ടി വന്ന ചൂഷണം പ്രമേയമാകുന്ന സിനിമയില്‍ ബാബു നമ്പൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്.
