തനിക്കും പൃഥ്വിരാജിനുമുള്ള വായനാശീലം മകള്‍ അലംകൃതയിലും പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സുപ്രിയ മേനോന്. ആദ്യമൊക്കെ താനോ പൃഥ്വിയോ വായിച്ചു കൊടുക്കാറായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ അവള് തന്നെ വായിക്കാറായി എന്ന് സുപ്രിയ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുപ്രിയ പ്രതികരിച്ചത്.
താനും പൃഥ്വിയും വായിക്കുന്ന ആളുകളാണ്. പ്രേമിക്കുന്ന കാലത്ത് ഒരേ ബുക്കിന്റെ രണ്ടു കോപ്പി താന്‍ വാങ്ങും എന്നിട്ട് ഒരു കോപ്പി പൃഥ്വിക്ക് കൊടുക്കും. ഒരു കോപ്പി താനും വായിക്കും. എന്നിട്ട് രണ്ടു പേരും പുസ്തകങ്ങള്‍ വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും.
ആലിക്കും പുസ്തകങ്ങളോട് സ്നേഹമുണ്ട്. ആ ശീലം പ്രോത്സാഹിപ്പിക്കാന്‍ താനും ശ്രമിച്ചിട്ടുണ്ട്. ആദ്യമൊക്കെ താനോ പൃഥ്വിയോ വായിച്ചു കൊടുക്കാറായിരുന്നു പതിവ്. പക്ഷേ ഇപ്പോള്‍ അവള് തന്നെ വായിക്കാറൊക്കെയായി എന്ന് സുപ്രിയ പറയുന്നു.
അതേസമയം, സോഷ്യല്‍ മീഡിയയില്‍ മകളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാത്തതിനെ കുറിച്ചും സുപ്രിയ പറഞ്ഞു. അവള്‍ക്കൊരു സോഷ്യല്‍ മീഡിയ പ്രൊഫൈലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് ഒരു അമ്മയെന്ന നിലയില്‍ തന്റെ കടമ. അവള് വലുതായിട്ട് തീരുമാനിക്കട്ടെ എന്നും സുപ്രിയ പറയുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...