ഈ വർഷം നഷ്ടപെട്ടവരുടെ കൂടി ഓണം ആണ് ,വായ്ക്കരി ഇടാൻ കൂടി എത്തിപെടാൻ പറ്റാത്ത എന്നെ പോലുള്ളവർക്ക്… അച്ഛനൊപ്പമില്ലാത്തതിന്റെ വേദന പങ്കുവെച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അഭയ ഹിരണ്മയി

ഈ ഓണക്കാലത്ത് അച്ഛനൊപ്പമില്ലാത്തതിന്റെ വേദന പങ്കുവെച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗായിക അഭയ ഹിരണ്മയി. എല്ലാത്തവണയും തന്റെ ഓണത്തപ്പനായിരുന്ന അച്ഛന് പകരം ഇനി ആ സ്ഥാനത്ത് പങ്കാളി ഗോപി സുന്ദർ ആണ്. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അച്ഛനെ നഷ്ടപ്പെട്ട ദുഃഖത്തെ കുറിച്ച് അഭയ മനസുതുറന്നത്.
കുറിപ്പ് ഇങ്ങനെയാണ്..
എന്റെ ഇനിയുള്ള ഓണത്തപ്പൻ! ജനിച്ചിട്ട് അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണ് സാദാരണ കടയൊന്നും പറ്റാഞ്ഞിട്ടു അമ്മേനെയും പെങ്ങളേയും കൊണ്ട് തിരുവന്തപുരം ചാല മാർക്കറ്റ് മുഴുവൻ അലഞ്ഞു തിരിഞ്ഞു നടത്തിച്ചു ഖാദിയുടെയോ ഹാന്റ്സ് ഹാൻവീവ്ന്റെയോ നല്ല പത്തരമാറ്റ് ഇഴയുള്ള നൂലിന്റെ മുണ്ടു അതും ഏറ്റവും വിലകൂടിയതു മരുമോൻ ഗോപിക്കു എല്ലാവർഷവും എടുത്തു കൊടുക്കും.
ഈ വര്‍ഷം വാശിക്ക് പോയി ഞാനും എടുത്തു ,അച്ഛൻ ഏറ്റവും ഇഷ്ടത്തോടെ വാങ്ങി തരുന്ന രസവടാ തൊണ്ടകുരുങ്ങി നെഞ്ചരിച്ചു ഞാൻ ഖാദിയുടെ മുന്നില്‍ നിന്നു …തുണിടെ നിറം കൂടി കാണാൻ പറ്റുന്നുണ്ടയിരുന്നില്ല ,നിറഞ്ഞൊഴുകൊന്നുണ്ടായിരുന്നു ….. ഈ വര്‍ഷം നഷ്ടപെട്ടവരുടെ കൂടി ഓണം ആണ് ,വായ്ക്കരി ഇടാൻ കൂടി എത്തിപെടാൻ പറ്റാത്ത എന്നെ പോലുള്ളവർക്ക് …ഒരു നോക്ക് കാണാൻ പറ്റാത്തവർക്കു ആഘോഷിക്കണം നിങ്ങൾ! കാരണം നമ്മൾ സന്തൊഷിക്കുന്നതാണ് അവരുടെ ആത്മശാന്തി ,അത് മാത്രമാണ് അവർ ആഗ്രഹിക്കുന്നതും. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...