Connect with us

ഇന്ദ്രന്‍സ് ഏട്ടന്‌റെ അഭിനയം സംവിധായകനെ കരയിപ്പിച്ചു; എന്നാൽ, വിഷമിപ്പിച്ചു എന്ന് പറയാന്‍ പറ്റില്ല, അനുഭവം പങ്കുവെച്ച് വിജയ് ബാബു!

Malayalam

ഇന്ദ്രന്‍സ് ഏട്ടന്‌റെ അഭിനയം സംവിധായകനെ കരയിപ്പിച്ചു; എന്നാൽ, വിഷമിപ്പിച്ചു എന്ന് പറയാന്‍ പറ്റില്ല, അനുഭവം പങ്കുവെച്ച് വിജയ് ബാബു!

ഇന്ദ്രന്‍സ് ഏട്ടന്‌റെ അഭിനയം സംവിധായകനെ കരയിപ്പിച്ചു; എന്നാൽ, വിഷമിപ്പിച്ചു എന്ന് പറയാന്‍ പറ്റില്ല, അനുഭവം പങ്കുവെച്ച് വിജയ് ബാബു!

വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്തിരിക്കുകയാണ് ഇന്ദ്രന്‍സ്. വര്ഷങ്ങളായി സിനിമയിൽ തിളങ്ങിനിൽക്കുന്നുണ്ടെങ്കിലും വേണ്ട അംഗീകാരം കിട്ടിയിട്ടില്ലന്ന പരാതികൾ ഇന്ദ്രൻസിനെ സംബന്ധിച്ചിടത്തോളം മാറിയിട്ടുണ്ട്.

എറ്റവുമൊടുവിലായി ഹോം എന്ന ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായും തിളങ്ങിയിരിക്കുകയാണ് നടന്‍. അതേസമയം ഹോമിലെ ഇന്ദ്രന്‍സിന്‌റെ പ്രകടനത്തെ കുറിച്ച് മനസുതുറക്കുകയാണ് വിജയ് ബാബുവും സംവിധായകന്‍ റോജിന്‍ തോമസും .ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്.

ഇന്ദ്രൻസിന്റെ അഭിനയത്തെ കുറിച്ചുപറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇന്ദ്രന്‍സേട്ടന്‍ ക്ലൈമാക്‌സ് സീനില്‍ അഭിനയിച്ചത് റോജിനെ കരയിപ്പിച്ചിരുന്നു. വിഷമിപ്പിച്ചു എന്ന് പറയാന്‍ പറ്റില്ല, സന്തോഷക്കണ്ണീരാണ് അതെന്ന് സംവിധായകന്‍ പറഞ്ഞു. ഏഴ് വര്‍ഷമായിട്ട് മനസില്‍ കിടക്കുന്ന ക്യാരക്ടേഴ്‌സാണ് ഇവരെല്ലാം. അപ്പോ ഇത് റിയല്‍ ലൈഫില്‍ ജീവന്‍ വെച്ച് കാണുമ്പോള്‍ ഉണ്ടായ ഒരു ഹാപ്പിനെസ് ആണ് അത്. എനിക്ക് തോന്നുന്നു ഒരു റൈറ്റര്‍ ഡയറക്ടറിന് മാത്രം ഫീല് ചെയ്യാന്‍ കഴിയുന്ന വികാരം ആയിരിക്കും. അപ്പോ അങ്ങനെ സ്‌റ്റേജില്‍ കൂടെയാണ് ഞാന്‍ മൊത്തമായി പോയികൊണ്ടിരുന്നത്, അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കി.

സോഷ്യൽ മീഡിയ സിനിമാ പേജുകളിലെല്ലാം ഇന്ദ്രൻസ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. അടുത്തിടെ ഇന്ദ്രൻസ് അഭിനയിച്ച സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ഹോമിലേതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

about indrans

More in Malayalam

Trending

Recent

To Top