Connect with us

ക്ലൈമാക്സിൽ ഗൗരിക്കിട്ട് മുട്ടപ്രയോഗം വച്ച് ഉണ്ണി ഒരു അണ്ടർ റേറ്റഡ് വില്ലനാവുകയായിരുന്നോ?; ഒരാൾ വണ്ടിയിടിച്ചു ചത്തിട്ടും അത് കണ്ട് ചിരിച്ചുകൊണ്ട് കടന്നുപോകുന്നതിലെ തമാശ എന്താണ് ?; കല്യാണരാമൻ സിനിമയ്‌ക്കെതിരെ വിമർശനങ്ങളും ട്രോളുകളും!

Malayalam

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് 2002 ൽ ഷാഫി സംവിധാനം ചെയ്ത കല്യാണരാമൻ. ഇന്നും മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ കല്യാണരാമൻ ചർച്ചാ വിഷയമാണ്. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട ചിത്രമാണിത്. ദിലീപ് , നവ്യ നായർ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും എത്തിയിരുന്നു. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചാ വിഷയമാണ്.

എന്നാലിപ്പോഴിതാ, കോമഡി ഫാമിലി ചിത്രമായ കല്യാണരാമനിലെ രസകരമായ സംഭവം വീണ്ടും ചർച്ചയായപ്പോൾ ട്രോളാണോ വിമർശനമാണോ എന്നറിയാനാകാത്ത അവസ്ഥയായിരിക്കുകയാണ്. മൂവി സ്ട്രീറ്റിലെ പിള്ളേർ കല്യാണരാമനിലെ വളരെ ഹൃദയസ്പർശിയായ ഒരു രംഗമാണ് ഇപ്പോൾ ചർച്ചയാക്കിയിരിക്കുന്നത്.

സിനിമയിൽ ദിലീപ് മുട്ടയിൽ കൂടോത്രം ചെയ്യുന്ന ഒരു രംഗമുണ്ട്. കുഞ്ചാക്കോ ബോബന് കൊടുക്കാൻ വേണ്ടിയാണ് ദിലീപ് അത് ചെയ്യുന്നതെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് കാണുമ്പോൾ ദിലീപ് അതൊരു ഭിക്ഷക്കാരന് നൽകും. അയാൾ ആ മുട്ട കൊണ്ട് പോകുമ്പോൾ വണ്ടി ഇടിച്ച് ചാകുന്നതാണ് രംഗം.

അതേസമയം, ഒരാൾ വണ്ടിയിടിച്ചു ചത്തിട്ടും അത് കണ്ട് ചിരിച്ചുകൊണ്ട് കടന്നുപോകുന്ന ഉണ്ണി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ ആരാധകർ കുത്തിപ്പൊക്കിയിരിക്കുന്നത്. ഉണ്ണി എന്ന കഥാപാത്രമായിട്ടെത്തുന്നത് കുഞ്ചാക്കോ ബോബനാണ്.

സിനിമയിലെ ചിത്രങ്ങൾ പങ്കുവച്ച് മൂവി സ്ട്രീറ്റിൽ വന്ന കുറിപ്പ് ഇങ്ങനെയാണ്. “ഒരാളുടെ ആക്‌സിഡന്റ് കണ്മുന്നിൽ കണ്ടിട്ടും തിരിഞ്ഞൊന്നു നോക്കാതെ,, രാമൻകുട്ടിയുടെ കുസൃതി ഓർത്ത് ചിരിച്ച് നടന്ന് പോകുന്ന ഉണ്ണി. പിന്നീട് ഗൗരി എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടാവണം, ഇങ്ങനെ ഒരുത്തനോട് ഇഷ്ടം തുറന്ന് പറഞ്ഞ് കല്യാണം കഴിക്കാതിരുന്നത് രക്ഷപെട്ടു എന്ന്..!!”

പോസ്റ്റ് ഇട്ടതുകൊണ്ടും തീരുന്നില്ല, രസകരമായ കമെന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. “ശെടാ, കല്യാണരാമൻ എന്ന പേരിൽ ഒരു ഡോക്യൂമെന്ററി എടുത്തിരുന്നേൽ എല്ലാരും ഹാപ്പി ആയേനെ എന്ന് തോന്നുന്നു. എന്നായിരുന്നു ഒരാളുടെ കമെന്റ്. അതായത് സിനിമ ആയിട്ട് കാണുമ്പോൾ ഇതിനെ ആസ്വദിക്കാനാകും എന്നാണ് ചങ്ങാതി ഉദ്ദേശിച്ചിരിക്കുന്നത്.

അതേസമയം മറ്റൊരു കമെന്റ് സിനിമയെ തന്നെ പൊളിച്ചെഴുതുന്ന തരത്തിലാണ്. “ഉണ്ണിയുടെ ചിരി കണ്ടപ്പോ ക്ലൈമാക്സിൽ ഗൗരിക്കിട്ട് ഒരു മുട്ടപ്രയോഗം ഉണ്ണി വച്ചതാണോ എന്നൊരു ഡൗട്ട് ഉണ്ട്, ഒരു അണ്ടർ റേറ്റഡ് വില്ലന്റെ കഥയാണോ ഇനി കല്യാണരാമൻ?” ഈ കമെന്റ് വളരെയധികം ചിന്തിക്കേണ്ടതുതന്നെ. ഏതായാലും ഇങ്ങനെയൊന്ന് സംവിധായകനോ തിരക്കഥാകൃത്തോ ചിന്തിച്ചിരിക്കാം എന്നാണ് ആരാധകർ പറയുന്നത്.

about kalyanaraman

Continue Reading
You may also like...

More in Malayalam

Trending

Recent

To Top