Connect with us

നിങ്ങൾക്കായി സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ഒരുപാട് സ്നേഹം എന്നിവ നേരുന്നു!ജന്മദിനാശംസകൾ എന്റെ സുഹൃത്തേയെന്ന് അഹാന; മറുപടിയുമായി താരം

Malayalam

സണ്ണി വെയ്ന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ആഘോഷിക്കുന്ന സണ്ണിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.

“ജന്മദിനാശംസകൾ സണ്ണി. ഈ വർഷം നിങ്ങൾ അവിശ്വസനീയമായ ചില കാര്യങ്ങൾ ചെയ്തു, അവയിൽ ഭൂരിഭാഗവും ലോകം ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ അശ്രാന്തമായി പ്രവർത്തിച്ച കാര്യങ്ങളുടെ സന്തോഷവും വിജയവും നിങ്ങളെ തേടിയെത്തുന്ന ദിവസങ്ങൾക്കായി കാത്തിരിക്കാനാവില്ല. നിങ്ങൾക്കായി സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ചിരി, ഒരുപാട് സ്നേഹം എന്നിവ നേരുന്നു. ജന്മദിനാശംസകൾ എന്റെ സുഹൃത്തേ,” എന്നാണ് അഹാന കുറിച്ചത്.

പിന്നാലെ മറുപടിയുമായി സണ്ണി വെയ്നും എത്തി.“എല്ലാ സപ്പോർട്ടിനും എന്റെ ചങ്ങാതിയ്ക്ക് നന്ദി,”എന്നായിരുന്നു താരത്തിന്റെ മറുപടി. ദുൽഖർ സൽമാന് ഒപ്പം ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്നിന്റെയും അരങ്ങേറ്റം. ചതുർമുഖം, അനുഗ്രഹീതൻ ആന്റണി, സാറാസ് എന്നിവയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ സണ്ണി വെയ്ൻ ചിത്രങ്ങൾ.

More in Malayalam

Trending

Recent

To Top