Connect with us

2000 ആളുകളുടെ മുന്നില്‍ വധുവിനെയും കാത്ത് 15 മിനിട്ടോളം നിര്‍ത്തിച്ചതിന് ക്ഷമിക്കണം! വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞ് ശില്‍പ്പ ബാല

Social Media

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് വിഷ്ണു ഗോപാലിനോട് മാപ്പ് പറഞ്ഞ് നടി ശില്‍പ്പ ബാല. തമാശരൂപേണയുള്ള ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

”വിവാഹവാര്‍ഷിക ആശംസകള്‍. 2000 ആളുകളുടെ മുന്നില്‍ വധുവിനെയും കാത്ത് 15 മിനിട്ടോളം നിര്‍ത്തിച്ചതിന് ക്ഷമിക്കണം. അത് ഒരു തുടക്കം മാത്രമായിരുന്നു. അത് അറിയാമല്ലോ” എന്നാണ് ശില്‍പ്പ പറയുന്നത്.

താരങ്ങളും ആരാധകരും ശില്‍പ്പയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കമന്റുമായി എത്തി. രജിത് മേനോന്‍, നടി സിജ റോസ്, ദീപ്തി വിധു പ്രതാപ്, നടന്‍ സജിന്‍, ഷഫ്‌ന സജിന്‍ എന്നിവര്‍ ആശംസാ കമന്റുകള്‍ പങ്കുവെച്ചു.

2016 ഓഗസ്റ്റ് 18 നായിരുന്നു ശില്‍പയുടെ വിവാഹം. ഇരുവര്‍ക്കും യാമി എന്ന ഒരു മകളുമുണ്ട്.

ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെയാണ് ശില്‍പ്പ സിനിമയില്‍ എത്തിയത്. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി നേടിയ അവതാരക കൂടിയാണ് ശില്‍പ്പ. കെമിസ്ട്രി, ആഗതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശില്‍പ്പ മികച്ച വേഷങ്ങളില്‍ എത്തി. ഭാവന, സയനോര, ഷഫ്ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ട് പലപ്പോഴും ശില്‍പ്പ വാര്‍ത്തകളില്‍ നിറയാറുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top