Connect with us

വില്ലനായപ്പോള്‍ നിങ്ങള്‍ ആളുകളെ അസാധ്യമായി വെറുപ്പിച്ചിട്ടുണ്ട്! നായകനായപ്പോള്‍ ഉള്ളില്‍ പോറലുകള്‍ കോറി കഥ അവസാനിപ്പിച്ചിട്ടുമുണ്ട്; , ഭരത് മുരളി സ്മാരക പുരസ്‌കാരം ലഭിച്ച ഇര്‍ഷാദിനെക്കുറിച്ച് രശ്മിത

Malayalam

ഓപ്പറേഷന്‍ ജാവ, വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നടന്‍ ഇര്‍ഷാദ് അലിക്ക് മീഡിയ ഹബ് ഭരത് മുരളി സ്മാരക പുരസ്‌കാരം. പുരസ്‌കാര ജേതാവിനെ കുറിച്ച് അഭിഭാഷക രശ്മിത രാമ ചന്ദ്രന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ് . ഇര്‍ഷാദ് ആ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഭരത് മുരളിയും ഇര്‍ഷാദുമായി സാമ്യമുണ്ട്. ഇരുവരും തങ്ങളുടെ രാഷ്ട്രീയം ഒളിച്ച് വെക്കാത്തവരാണ്. അത് പോലെ തന്നെ വില്ലനായാപ്പോള്‍ പ്രേക്ഷകരെ വെറുപ്പിക്കുകയും നായകനായപ്പോള്‍ മനസില്‍ കൊള്ളുന്ന രീതിയിലുള്ള കഥാപാത്രങ്ങളെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് രശ്മിത കുറിച്ചത്.

രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ഇര്‍ഷൂ… ഭരത് മുരളിയുടെ പേരിലൊരു പുരസ്‌ക്കാരം നിനക്കാണെന്നറിയുമ്പോ നിറഞ്ഞ സന്തോഷം! മൂപ്പരും നീയുമായി അല്ലേലും ചില സാമ്യങ്ങളുണ്ട് – രണ്ടു പേരുടെയും രാഷ്ട്രീയം ഒളിച്ചുവയ്ക്കാത്തതാണെന്നതു മാത്രമല്ല! വില്ലനായപ്പോള്‍ നിങ്ങള്‍ ആളുകളെ അസാധ്യമായി വെറുപ്പിച്ചിട്ടുണ്ട്! നായകനായപ്പോള്‍ ഉള്ളില്‍ പോറലുകള്‍ കോറി കഥ അവസാനിപ്പിച്ചിട്ടുമുണ്ട്!

മമ്മുക്കയുടെയും ലാലേട്ടന്റെയും ഫഹദിന്റെയും കുഞ്ചാക്കോ ബോബന്റെയും ഒക്കെയൊപ്പം കല്ലുകടിയില്ലാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ചു നിന്നിട്ടുമുണ്ട്! ശബ്ദം… അത് സൃഷ്ടിയ്ക്കുന്ന താളം- അവിടെയും സ്വന്തമായി ഇടം തേടിയവര്‍ ! അര്‍ഹിയ്ക്കുന്ന പുരസ്‌കാരം തന്നെ കിട്ടിയത്! പുരസ്‌കാരങ്ങള്‍ ശീലമാകട്ടെ! NB : ചിത്രങ്ങള്‍ തിരഞ്ഞപ്പോ തോന്നിയത് – ‘ എന്നാ മുടിഞ്ഞ ഗ്ലാമറാടാ!’…’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top