News
തമിഴ് ചലച്ചിത്ര താരം മീരാ മിഥുന് ആലപ്പുഴയിൽ അറസ്റ്റിൽ, റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്
തമിഴ് ചലച്ചിത്ര താരം മീരാ മിഥുന് ആലപ്പുഴയിൽ അറസ്റ്റിൽ, റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്

തമിഴ് ചലച്ചിത്ര താരം മീരാ മിഥുന് ആലപ്പുഴയിൽ അറസ്റ്റിൽ. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് മീരാ മിഥുനെ അറസ്റ്റ് ചെയ്തത്. ജാതീയ അധിക്ഷേപം നടത്തിയെന്നതാണ് നടിക്കെതിരായ കേസ്. ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.
സിനിമ മേഖലയില്‍ പണിയെടുക്കുന്ന ദളിതുകള്‍ അക്രമസ്വഭാവമുള്ളവരാണെന്നും ഇവരെ പുറത്താക്കണമെന്നും സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ മീര പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് വണ്ണിയരസു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എസ്സി/ എസ്ടി നിയമം ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...