Connect with us

“മെഗാ സ്റ്റാർ മമ്മൂക്കയുടെ പോസ്റ്റ് വൈറലായി നിൽക്കുന്ന സമയത്ത് തന്നെ ഞെട്ടിച്ചുകൊണ്ട് ദേ നമ്മുടെ ഭാവനയും” ; അനാർക്കലിയിൽ വീണ്ടും മാജിക് തീർത്ത് ഭാവന; ചിത്രങ്ങൾ കാണാം !

Malayalam

വർഷങ്ങളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികയാണ് ഭാവന. എന്നാൽ, വിവാഹത്തോടെ മലയാള സിനിമയിൽനിന്നും ഇടവേളയെടുക്കുകയുണ്ടായി . സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അനാർക്കലിയിലുളള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാവന. ലൈറ്റ് യെല്ലോ അനാർക്കലിയിൽ അതീവ സുന്ദരിയായിരുന്നു ഭാവന. അനാർക്കലിക്ക് ചേരുംവിധമുളള വലിയ കമ്മലുകളാണ് താരം അണിഞ്ഞത്. ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ അടക്കമുളള താരങ്ങൾ ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

മെഗാ സ്റ്റാർ മമ്മൂക്കയുടെ പോസ്റ്റ് വൈറലായി നിൽക്കുന്ന സമയത്ത് തന്നെ ഞെട്ടിച്ചുകൊണ്ട് ദേ നമ്മുടെ ഭാവനയും എന്നാണ് ആരാധകർ പറയുന്നത്. ഇതെന്താ സിനിമയിൽ എത്തിയാൽ താരങ്ങൾക്ക് പിന്നെ വയസ് എന്നൊന്നുണ്ടാകില്ലേ? എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഏതാനും ദിവസം മുൻപ് പച്ച, പർപ്പിൾ നിറങ്ങളിലുള്ള അനാർക്കലിയിലുളള ചിത്രങ്ങൾ ഭാവന ഷെയർ ചെയ്തിരുന്നു. ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

about bhavana

Continue Reading
You may also like...

More in Malayalam

Trending

Recent

To Top