Connect with us

രണ്ടാമത് പെണ്ണു കണ്ട സുഹ്റാബിയെ വിവാഹം കഴിക്കുമ്പോള്‍ കല്യാണക്കുറിയടിക്കാന്‍ പോലും പണമില്ലായിരുന്നു! ആയിരം രൂപയുടെ കടം വീട്ടാന്‍ വേണ്ടി 5,400 രൂപയ്ക്ക് വീട് വില്‍ക്കേണ്ടി വന്നു; മാമുക്കോയ

Malayalam

മനു വാര്യര്‍ പൃഥ്വിരാജ് ചിത്രം കുരുതിയിലെ മാമുക്കോയയുടെ കഥാപാത്രം മൂസ ഖാദറിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ചിത്രത്തിലെ മാമുക്കോയയുടെ പ്രകടനം അസാധാരണം തന്നെയാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

മാമുക്കോയ 30 വര്‍ഷം മുന്‍പ് ഒരു മാഗസിൻ നൽകിയ അഭിമുഖം ശ്രദ്ധേയമാകുകയാണ്. 1991 ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂവില്‍ മാമുക്കോയ 26-ാം വയസിലെ തന്റെ ആദ്യ പെണ്ണു കാണലിനേക്കുറിച്ച് പറയുന്നതിങ്ങനെയാണ്.

ആദ്യം ഞാന്‍ പെണ്ണു കാണാന്‍ പോയതിനുമുണ്ട് ഒരു കഥ. പെണ്ണ് കണ്ടിഷ്ടപ്പെട്ടു വീട്ടില്‍ വന്നപ്പോള്‍, പെണ്ണിന്റെ കൂട്ടര്‍ ഞാനറിയാതെ എന്നേക്കുറിച്ച് അന്വേഷിച്ചു. ചെറുക്കന്‍ കള്ളു കുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോട് പറഞ്ഞു. ‘ഞാന്‍ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ഈ റൂട്ടില്‍ അന്വേഷിച്ചാല്‍ എന്നെ കിട്ടില്ല.

നിങ്ങളുടെ മോളെ എനിക്കിഷ്ടമായി.’ ഇത്രയും കേട്ടതേ അവര്‍ ആലോചന മതിയാക്കി’. രണ്ടാമത് പെണ്ണു കണ്ട സുഹ്റാബിയെ വിവാഹം കഴിക്കുമ്പോള്‍ കല്യാണക്കുറിയടിക്കാന്‍ പോലും പണമില്ലായിരുന്നു. ആയിരം രൂപയുടെ കടം വീട്ടാന്‍ വേണ്ടി 5,400 രൂപയ്ക്ക് വീട് വില്‍ക്കേണ്ടി വന്നെന്നും മാമുക്കോയ പറയുന്നു.”

മാമുക്കോയ മക്കളായ നിസാര്‍, ഷാഹിദ, നാദിയാ, റഷീദ് എന്നിവരെ വളര്‍ത്തുന്നതിനേക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടും പങ്കുവെച്ചു. ‘മുസ്ലീം സംസ്‌കാരം ഞാനവരെ പഠിപ്പിക്കുന്നുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. മക്കള്‍ക്ക് നല്ല കമ്പനിയുണ്ടാകണം. ലോകത്തിന്റെ വിവിധ വശങ്ങള്‍ അറിയണം. നേരത്തെ ഞാന്‍ അത്യാവശ്യം കഞ്ചാവ് വലിച്ചിട്ടുണ്ട്. ഇപ്പോള്‍ പുകവലിക്കാറില്ല. ലോകത്തില്‍ നിന്നും അകറ്റി മക്കളെ വീട്ടില്‍ തന്നെ അടക്കി നിര്‍ത്തുന്നത് മഹാമണ്ടത്തരമാണ്. അവന്‍ മൂഢനായേ വളരൂ.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top