സമ്മാനമെന്ന് പറഞ്ഞാൽ ഇതാണ്! ദീപാവലി ദിനത്തിൽ ചാക്കോ ച്ചനെ തേടിയെത്തി.. എന്റെ പൊന്നോ ഇതിൽ പരം ഇനി എന്ത് വേണം!
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് പ്രേഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വൈറലാകാറുമുണ്ട്. ദീപാവലി ദിനത്തില്‍ സുഹൃത്തുക്കള്‍ താരത്തിന് സമ്മാനിച്ച പിറന്നാള്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.ഒമ്പത് മിനിറ്റില്‍ എന്റെ നാല്പ്പത്തിനാല് വര്‍ഷം എന്നു തുടങ്ങുന്ന വീഡിയോ ചാക്കോച്ചന് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്.
പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധിപേര്‍ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു. പോസ്റ്റില്‍ തന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ചാക്കോച്ചന് നന്ദി പറയുന്നുമുണ്ട്. എന്റെ വ്യക്തിപരവും പ്രൊഫഷണലും ആയ ജീവിതയാത്രയെ ചിത്രീകരിച്ച് എനിക്ക് ദീപാവലി സമ്മാനമായി നല്കിയ ഈ ജന്മദിന വീഡിയോ ഇഷ്ടപ്പെട്ടു. എന്നെ ചിരിപ്പിച്ചു, ചിരിപ്പിച്ചു, വികാരഭരിതനായി, അഭിമാനിച്ചു, ഉത്തരവാദി ആയി!!!!
മെമ്മറി ലെയ്ന്‍ താഴെ ഇറക്കിയതിന് വളരെയധികം നന്ദി….. നല്ല ദിവസങ്ങള്‍ പരിപാലിക്കുന്നു, ചീത്തകളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍, കൂടുതല്‍ ആത്മവിശ്വാസത്തോടെയും ഊര്‍ജ്ജത്തോടെയും മുന്നോട്ട് പോകാന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നു!!!!
ഈ സര്‍ഗ്ഗാത്മകതയ്ക്ക് പിന്നിലെ പ്രയത്നത്തിന്റെയും സമയത്തിന്റെയും കഴിവിന്റെയും അളവ് ശരിക്കും അഭിനന്ദിക്കുന്നു. കട്ടിയുള്ളതും നേര്‍ത്തതുമായ വഴി എനിക്ക് തന്ന സ്നേഹവും പിന്തുണയും കൊണ്ട് താഴ്മയുള്ളവനാണ് ഞാന്‍.
Thank you ലക്ഷ്കര, വെങ്കി പിന്നെ മുഴുവന്‍ ടീമിനും എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. നിഴല്‍ എന്ന ത്രില്ലര്‍ ചിത്രമാണ് ചാക്കോച്ചന്റേതായി അണിയറയില്‍ റിലീസിംഗിന് ഒരുങ്ങുന്നത്. എഡിറ്ററായ അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ആരാധകര്‍ക്ക് പ്രിയങ്കരായ രണ്ട് പേര് ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഏറെ ത്രില്ലോടുകൂടിയാണ് പ്രേഷകര്‍ കാത്തിരിക്കുന്നത്.
അഞ്ചാം പാതിര പോലെ തന്നെ വലിയൊരു ഹിറ്റ് ചിത്രമായി നിഴല്‍ മാറുമെന്നാണ് ആരാധാക വിശ്വാസം. ഈ അടുത്ത് ചിത്രീകരണം ആരംഭിച്ച നിഴലിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നായാട്ട്, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുകയാണ്.
