Connect with us

” സൊസൈറ്റിയുടെ പ്രഷർ കാരണം വിവാഹം കഴിക്കുമെന്ന് വിചാരിക്കേണ്ട ; എടുത്തുചാടി വിവാഹം ചെയ്താൽ അതൊന്നും കിട്ടില്ല ; ജയറാമിന്റെ ചക്കിയ്ക്ക് പെട്ടെന്ന് കല്യാണം കഴിക്കാൻ താൽപ്പര്യമില്ല!

Malayalam

പ്രേക്ഷകരുടെ ഇഷ്‌ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളായ കാളിദാസിനും മാളവികയ്ക്കും ഉണ്ട് ആരാധകർ. മകൻ കാളിദാസ് അച്ഛനമ്മമാരുടെ വഴിയെ സിനിമയിൽ സജീവമാകുമ്പോൾ മകൾ മാളവികയ്ക്ക് ഇഷ്ടം മോഡലിംഗ് ആണ്. ചക്കി എന്നു വിളിക്കുന്ന മകൾ മാളവികയുടെ വിവാഹത്തെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

“ചക്കിയ്ക്ക് ഒരു 15 വയസ്സായപ്പോൾ മുതൽ അവളുടെ വിവാഹത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ ഞാൻ കണ്ടുതുടങ്ങി. കല്യാണപ്രായമെത്തുമ്പോൾ വിവാഹം എങ്ങനെ വേണം എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ഓർണമെന്റ് ഒക്കെ എങ്ങനെ വേണം എന്നുവരെ പ്ലാൻ ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം മുതൽ എനിക്ക് തോന്നാൻ തുടങ്ങി, ചക്കിയ്ക്ക് പെട്ടെന്ന് കല്യാണം കഴിക്കാൻ താൽപ്പര്യമില്ല, ജോലിയൊക്കെ കിട്ടിയിട്ട് മതിയെന്നാണ്, അതുകൊണ്ട് അതൊക്കെ ഇപ്പൊ മടക്കിക്കെട്ടി വച്ചിരിക്കുകയാണ്,” പാർവതി പറയുന്നു. ഒരു പ്രമുഖ മാസികയുടെ ഓണം പതിപ്പിനോട് സംസാരിക്കുകയായിരുന്നു പാർവതി.

ഒരു ജോലി കിട്ടി, ലൈഫ് സെറ്റിൽ ആയിട്ട് വിവാഹം കഴിക്കാനാണ് തനിക്കാഗ്രഹമെന്നാണ് മാളവിക പറയുന്നത്. “ജീവിതത്തിലെ രണ്ടുവർഷം പാൻഡമിക് കൊണ്ടുപോയി. ജോലിയൊന്നുമില്ലാതെ, എടുത്തുചാടി വിവാഹം ചെയ്താൽ ഒരു റെസ്പെക്ട് ഉണ്ടാവില്ല, എന്റെ ഐഡന്റിറ്റി സെറ്റായിട്ട് മതി വിവാഹം. വിവാഹം വേണമെന്ന് എനിക്ക് തോന്നണം അല്ലാതെ സൊസൈറ്റിയുടെ പ്രഷർ കാരണം വിവാഹം കഴിക്കരുത് എന്നുണ്ട്. ഇത് ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മയും ഓകെ പറഞ്ഞു, ” കല്യാണക്കാര്യത്തിലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മാളവിക.

അടുത്തിടെ ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

about parvathy

Continue Reading
You may also like...

More in Malayalam

Trending

Recent

To Top