Connect with us

കലാഘട്‍ഗി തൊട്ടിലിൽ നിറഞ്ഞ ചിരിയോടെ കുഞ്ഞ്! തൊട്ടിൽ രഹസ്യം പുറത്ത്!

Social Media

കലാഘട്‍ഗി തൊട്ടിലിൽ നിറഞ്ഞ ചിരിയോടെ കുഞ്ഞ്! തൊട്ടിൽ രഹസ്യം പുറത്ത്!

കലാഘട്‍ഗി തൊട്ടിലിൽ നിറഞ്ഞ ചിരിയോടെ കുഞ്ഞ്! തൊട്ടിൽ രഹസ്യം പുറത്ത്!

ചിരഞ്‍ജീവി സര്‍ജയുടെ വിയോഗത്തിന് പിന്നാലെയായിരുന്നു മേഘ്കുഞ്ഞിന് ജന്മം നൽകിയത്. ആണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് എന്നുപോലും ആരാധകര്‍ പറഞ്ഞു. കുഞ്ഞിന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ഇതാ കുഞ്ഞിന്റെ തൊട്ടില്‍കെട്ട് ചടങ്ങിനെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. അടുത്ത കുടുംബാംഗങ്ങളുടെയും കുടുംബസുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത് . പ്രത്യേകമായി തയ്യാറാക്കിയ കലാഘട്‍ഗി തൊട്ടിലായിരുന്നു കുഞ്ഞിനായി ഒരുക്കിയത്. കര്‍ണ്ണാടകയിലെ ധരാവാഡ് ജില്ലയില്‍ നിന്നുള്ള ശില്‍പ്പികളാണ് തൊട്ടില്‍ തയ്യാറാക്കിയത്. പ്രത്യേകമായി രൂപകല്‍പന ചെയ്‍ത തൊട്ടിലാണ് ഇത്. ശ്രീകൃഷ്‍ണന്റെ ജീവിതത്തിലെ ദൈവീകമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചതാണ് തൊട്ടില്‍. തൊട്ടിലില്‍ കിടന്ന് ചിരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും ഗംഭീരമാക്കാനാണ് കുടുംബാംഗങ്ങള്‍ ആലോചിക്കുന്നത്.

ചിരഞ്‍ജീവി സര്‍ജയുടെ മരണത്തിൽ നിന്ന് ഇപ്പോഴും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. മേഘ്ന നാലു മാസം ​ഗർഭിണിയായിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസമായിരുന്നു മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. ധ്രുവ് സർജ കുഞ്ഞിനെ കൈകളിലേറ്റുവാങ്ങുന്ന ചിത്രമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ഭര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ ചിരിച്ചുകൊണ്ട് ജീവിക്കാനാണ് താൻ ശ്രമിക്കുന്നത് എന്ന് മേഘ്‍ന പറഞ്ഞിരുന്നു. കുഞ്ഞിന്റെ രൂപത്തില്‍ ചിരഞ്‍ജീവി സര്‍ജ ഭൂമിയിലേക്ക് എത്തുന്നതിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഒരു കുറിപ്പില്‍ മേഘ്‍ന രാജ് എഴുതിയിരുന്നത്.

ചിരുവിന്റെ മരണത്തിൽ മാനസികമായി തളർന്നുപോയിരുന്നെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും മേഘ്ന രാജ് പറയുന്നു. ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേഘ്ന.

‘ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. ജീവിതത്തിൽ എല്ലാത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാൻ. ചിരു അതിന് നേർ വിപരീതവും. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു ചിരുവിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആർക്കും അറിയില്ലല്ലോ?.’–മേഘ്ന പറയുന്നു.

ചിരഞ്ജീവിയുടെ വിയോഗദുഖം താങ്ങാന്‍ തുണയായത് മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളായ നസ്രിയയുടെയും അനന്യയുടെയും പിന്തുണ കൂടിയായിരുന്നു. എന്റെ കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അഭിനയം ഉപേക്ഷിച്ചിട്ടില്ല ഇനിയും ജോലിയില്‍ തുടരുമെന്നും മേഘ്‌ന പറഞ്ഞു. അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ചെയ്യാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. മേഘ്‌ന പറയുകയുണ്ടായി

More in Social Media

Trending

Recent

To Top