Malayalam
“ഹൃദയത്തിൽ നിന്നും നേരിട്ട് എങ്ങനെയാണ് ഇത്തരം ക്യാപ്‌ഷനുകൾ എഴുതാൻ കഴിയുന്നത്”; അഹാനയുടെ അടിപൊളി ലുക്ക് വൈറലായപ്പോൾ !
“ഹൃദയത്തിൽ നിന്നും നേരിട്ട് എങ്ങനെയാണ് ഇത്തരം ക്യാപ്‌ഷനുകൾ എഴുതാൻ കഴിയുന്നത്”; അഹാനയുടെ അടിപൊളി ലുക്ക് വൈറലായപ്പോൾ !
ചുരുക്കം സിനിമകൾ കൊണ്ട് യുവ നായികമാരിൽ ഒരുപാട് ആരാധകരെ നേടിയ താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും ഇടക്കിടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് അഹാന. സാരിയുടുത്ത് വലിയ കമ്മലും അണിഞ്ഞുള്ള ചിത്രമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. “പത്തു മണിമുതൽ മൂല്യവത്തായ ഒരു ക്യാപ്‌ഷനു വേണ്ടി ആലോചിക്കുന്നു, ഞാൻ നിർത്തി” എന്നാണ് അഹാന ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.
അഹാനയുടെ സഹോദരി ദിയ കൃഷ്ണ ഉൾപ്പടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ കമ്മലു ധരിക്കുന്നതിനെ കുറിച്ചാണ് ദിയയുടെ കമന്റ്. എന്നാൽ “ഹൃദയത്തിൽ നിന്നും നേരിട്ട് എങ്ങനെയാണ് ഇത്തരം ക്യാപ്‌ഷനുകൾ എഴുതാൻ കഴിയുന്നത്” എന്നാണ് ഒരു ആരാധിക ചോദിച്ചിരിക്കുന്നത്. പലപ്പോഴും നല്ല ക്യാപ്‌ഷനുകൾ നൽകി കൊണ്ടാണ് അഹാന ചിത്രങ്ങൾ പങ്കുവക്കാറുള്ളത്. അതാണ് ആരാധികയുടെ ചോദ്യത്തിനു പിന്നിൽ എന്നാണ് മനസിലാകുന്നത്.
അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. അടുത്തിടെയാണ് അഹാന കോവിഡിൽനിന്നും മുക്തി നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
about ahaana krishna
