Connect with us

ജിയയുടെ ട്രോളൊക്കെ ആസ്വദിക്കുന്നു; ജിയയെ പിന്തുണയ്ക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട് , അവരോട് പറയാൻ ഒന്നേയുള്ളു… ; ജിയയ്ക്ക് ശാസനയുമായി വീണ്ടും കിടിലം ഫിറോസ് !

Malayalam

ജിയയുടെ ട്രോളൊക്കെ ആസ്വദിക്കുന്നു; ജിയയെ പിന്തുണയ്ക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട് , അവരോട് പറയാൻ ഒന്നേയുള്ളു… ; ജിയയ്ക്ക് ശാസനയുമായി വീണ്ടും കിടിലം ഫിറോസ് !

ജിയയുടെ ട്രോളൊക്കെ ആസ്വദിക്കുന്നു; ജിയയെ പിന്തുണയ്ക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട് , അവരോട് പറയാൻ ഒന്നേയുള്ളു… ; ജിയയ്ക്ക് ശാസനയുമായി വീണ്ടും കിടിലം ഫിറോസ് !

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ആരംഭിച്ച ഷോയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഓരോ സീസൺ കടന്നുപോകുമ്പോഴും കൂടുതൽ മെച്ചപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. സീസൺ ഓഫ് ഡ്രീമേഴ്‌സ് എന്ന മൂന്നാം സീസണിൽ എത്തിനിൽക്കുമ്പോൾ വളരെ മികച്ച കുറെ വ്യക്തികളെ മലയാളികൾക്ക് പരിചയപ്പെടാൻ സാധിച്ചു.

ബിഗ് ബോസ് സീസൺ 3യിലൂടെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് കിടിലൻ ഫിറോസ്. ടോപ്പ് ഫൈവിൽ ഇടം പിടിക്കുമെന്ന് തുടക്കത്തിൽ പ്രേക്ഷകർ വിധി എഴുതിയിരുന്നുവെങ്കിലും ഫൈനൽ ഫൈവിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ആറാം സ്ഥാനമായിരുന്നു കിടിലൻ ഫിറോസിന് ലഭിച്ചത്.

അടുത്തിടെ കിടിലം ഫിറോസ് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൊതുവിൽ എല്ലാ മത്സരാർത്ഥികളും തന്റെ ഇമേജ് സംരക്ഷിക്കാൻ വേണ്ടി സഹ മത്സരാർത്ഥികളെ കണ്ണടച്ച് പുകഴ്ത്തുകയാണ് ചെയ്യുന്നത്. എന്നാൽ, വളരെ സത്യസന്ധമായി, റിയാലായി എല്ലാം വെട്ടിത്തുറന്നു പറയുകയായിരുന്നു കിടിലം ഫിറോസ്. അതുകൊണ്ടുതന്നെ വിവാദങ്ങളും ട്രോളുകളുമുൾപ്പടെ ചെറിയ പൊട്ടിത്തെറികളൊക്കെ ഫിറോസിന് അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്തിരുന്നു.

അഭിമുഖത്തിൽ താൻ ബിഗ് ബോസ് ഹൗസിൽ നിന്നും കൊച്ചിയിൽ വന്നിറങ്ങിയത് ഒരു കൈയിൽ ഋതുവും ഒരു കൈയിൽ സൂര്യയുമായിട്ടാണ്. അവരെ അവരുടെ അമ്മമാരുടെ അടുക്കൽ എത്തിച്ചിട്ടാണ് താൻ വീട്ടിൽ പോയതെന്ന് പറഞ്ഞിരുന്നു. ജിയാ തട്ടിക്കൊണ്ടുപോകും എന്നുള്ള പേടിയിലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും കിടിലം ഫിറോസ് പറഞ്ഞിരുന്നു. ഇത് ഋതുവിന്റെ കാമുകൻ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുനടക്കുന്ന ജിയാ ഇറാനി തന്നെ ട്രോൾ ചെയ്യുകയുണ്ടായി.

ഇപ്പോഴിതാ, ട്രോളുകളോടുള്ള തന്റെ പ്രതികരണം അറിയിക്കുകയാണ് കിടിലം ഫിറോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം.

കിടിലൻ ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ… ജിയയോട് തനിക്ക് വേറെ വിഷയങ്ങളൊന്നുമില്ല. ആ ട്രോൾ ഒരുപാട് ആസ്വദിച്ചു. ഗംഭീരട്രോളായിരുന്നു. അത് ഞാൻ അവനോട് പറയുകയും ചെയ്തിരുന്നു. ഒരു കയ്യിൽ മൂത്ത മകളും മറ്റെ കയ്യിൽ ഇളയ മകളുമായിട്ടിരുന്നാണ് ആ ട്രോൾ കണ്ടത്. അതിൽ ഉപയോഗിച്ചിരുന്ന വിഷ്വൽ കൊച്ചിയിലെത്തി അമ്മമാരെയൊക്കെ കണ്ടതിന് ശേഷമുള്ളതാണ്. നമുക്ക് കിട്ടുന്ന വിഷ്വൽസിനെ ഏത് രീതിയിൽ വേണമെങ്കിലും ഉപയോഗിക്കാം. പിന്നെ ഈ വിഷയത്തെ കുറിച്ച് ജിയയോട് പറഞ്ഞത് കഴിഞ്ഞ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. നമ്മുടെ സ്വകാര്യ ജീവിത്തിലെ സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് ശരിയല്ല.

ജിയയെ ഒരുപാട് പെൺകുട്ടികൾ ഇക്കാര്യത്തിൽ പിന്തുണക്കുന്നുണ്ട്. അവരുടെ ജീവിതത്തിലും ഇതേ അവസ്ഥ വരുമ്പോൾ മാത്രമേ മനസ്സിലാവുകയുളളൂ. ഞാൻ ഇപ്പോഴും പറയുന്നത് സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുക എന്ന് പറയുന്നത് മാനസിക നിലവാരത്തിലുള്ള വലിയ പോരായ്മായാണ്. അതിനെ പിന്തുണക്കുന്നവരുടെ സംസ്കാരം അതുമായി ചേർത്തു വായിക്കേണ്ടാതാണ്. എന്നാൽ ട്രോളിനെ കുറിച്ച് പറയുകയാണെങ്കിൽ അതൊരു ഗംഭീര ട്രോൾ ആണ്. പിന്നെട്രോളുകൾ എപ്പോഴും ആസ്വദിക്കാനുള്ളതാണെന്നും കിടിലൻ ഫിറോസ് അഭിമുഖത്തിൽ പറയുന്നു.

ജിയയുടേയും ഋതുവിന്റേയും ബന്ധത്തിൽ, ജിയയുടെ ഭാഗത്തും ശരികൾ ഉണ്ടാകും. ഞാൻ കേട്ട ശരിയും കേട്ട ഭാഗവും ഋതുവിന്റെയാണ്. അത് എനിക്ക് ശരിയായിട്ടാണ് തോന്നിയത്. രണ്ട് പേരുടെ ഭാഗത്തും ശരിയുണ്ടെങ്കിലും തെറ്റുണ്ടെങ്കുലും പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ അല്ലെങ്കിൽ ഒരു മലയാളി എന്ന ചിന്തിക്കുമ്പോൾ ചെയ്തത് മോശമാണ്. അത് അവരുടെ ഇടയിൽ തീരേണ്ടതാണ്. പിന്നെ ഒരു കയ്യിൽ ഋതുവും മറ്റൊരു കയ്യിൽ സൂര്യയുമായിട്ടാണ് വന്നത്. പിന്നെ വന്നിട്ട് അവരെ ഏൽപ്പിച്ചിട്ട് വീണ്ടും കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കാൻ പറ്റില്ലല്ലോ എന്നു കിടിലൻ ഫിറോസ് പറയുന്നു.

മണിക്കുട്ടനാണ് ബിഗ് ബോസ് സീസൺ 3 യുടെ വിജയകിരീടം ചൂടിയതെങ്കിലും ഫൈനൽ ഫൈവിൽ എത്താത്തവർക്ക് പോലും അസാധ്യ പിന്തുണയാണുള്ളത്. ബിഗ് ബോസ് മൂന്നാം സീസൺ ഫിനാലെ കഴിഞ്ഞിട്ടുപോലും ഫാൻ ആർമി പേജുകൾ തന്നിൽ ഉണ്ടാക്കുന്ന അടികൾ കണ്ടാൽ മാത്രം മതി ഈ സീസൺ എത്രമാത്രം വിജയമായിരുന്നു എന്നുമനസിലാക്കാൻ.

about kidilam firoz

More in Malayalam

Trending