Malayalam
ദിലീപിനെ രക്ഷിക്കാൻ കാവ്യ! രണ്ടും കൽപ്പിച്ച് കളത്തിലേക്ക്…. കളം മാറ്റിചവിട്ടി.. ആ മൊഴി സത്യമോ? മഞ്ജുവുമായി പിരിയാനുള്ള കാരണം അയാൾ!
ദിലീപിനെ രക്ഷിക്കാൻ കാവ്യ! രണ്ടും കൽപ്പിച്ച് കളത്തിലേക്ക്…. കളം മാറ്റിചവിട്ടി.. ആ മൊഴി സത്യമോ? മഞ്ജുവുമായി പിരിയാനുള്ള കാരണം അയാൾ!
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ 34ാം സാക്ഷി കാവ്യ മാധവൻ കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രത്യേക കോടതിയിൽ സാക്ഷിവിസ്താരത്തിനായിരുന്നു കാവ്യ ഇന്നലെ ഹാജരായത്.
സാക്ഷി വിസ്താരത്തിന് കോടതിയില്‍ ഹാജരായപ്പോഴാണ് പഴയ നിലപാട് മാറ്റിപ്പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ഇതോടെ കാവ്യയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയാണ് കാവ്യ. ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം.
നേരത്തെ നാല് പ്രമുഖ താരങ്ങള്‍ കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയിരുന്നു. ആക്രമണത്തിന് ഇരയായ നടിയുടെ സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരാണ് കൂറുമാറിയത്. അമ്മ സംഘടനയുടെ ഭാരവാഹി ഉള്‍പ്പെടെയുള്ളവരാണ് കൂറുമാറിയത് എന്നായിരുന്നു വാര്‍ത്തകള്‍. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന വിഷയത്തിലെ മൊഴിയാണ് സംഘടനയുടെ ഭാരവാഹി മാറ്റിപ്പറഞ്ഞത്.
അന്വേഷണ സംഘം കാവ്യയുമായി ബന്ധപ്പെടുന്ന ചില കാര്യങ്ങള്‍ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതാണ് കോടതിയില്‍ സാക്ഷിയായി കാവ്യയെ എത്തിച്ചത്. കാവ്യയുടെ പേരില്‍ കൊച്ചിയില്‍ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനമുണ്ട്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് ലക്ഷ്യയില്‍ എത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഇതിന് തെളിവായി ചില സിസിടിവി രേഖകളും ഹാജരാക്കിയിരുന്നു എന്നാണ് അന്വേഷണ സംഘം അറിയിച്ചിരുന്നത്. ഇത് കേസില്‍ വളരെ നിര്‍ണായകമാണ്.
അതേസമയം ഈ കേസിന്റെ തുടക്ക സമയം, കാവ്യ നല്‍കിയ മൊഴിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപ്-മഞ്ജുവാര്യര്‍ വിവാഹമോചനത്തിന് കാരണക്കാരി താന്‍ അല്ലെന്നാണ് കാവ്യ പറഞ്ഞിരുന്നത്.
അന്ന് കാവ്യ പറഞ്ഞത് ഇങ്ങനെയായിരുന്നു
2008 ഫെബ്രുവരി അഞ്ചിനായിരുന്നു എന്റെ ആദ്യ വിവാഹം. തിരുവനന്തപുരം സ്വദേശിയായിരുന്ന നിഷാന്ത് ചന്ദ്രനായിരുന്നു എന്റെ ആദ്യ ഭര്‍ത്താവ്. ഞാനായിരുന്നു ആദ്യം വിവാഹമോചനത്തിനാവശ്യപ്പെട്ടത്. തുടര്‍ന്ന് സംയുക്തമായി എറണാകുളം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. 2010 ല്‍ കുടുംബകോടതിയില്‍ നിന്നും വിവാഹമോചന ഉത്തരവ് ലഭിക്കുകയുണ്ടായി. ദിലീപേട്ടനും ആദ്യ ഭാര്യയായ മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നുമുതലാണ് തുടങ്ങിയതെന്ന് എനിക്കറിയില്ല. അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമാണ്. താനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജു ചേച്ചിയ്ക്ക് അയച്ചു കൊടുത്തിരുന്നുവെന്ന് ദിലീപേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്
ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഞാന്‍ ആണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞിട്ടുള്ളതായി ഞാന്‍ അറിഞ്ഞിട്ടുണ്ട്. 2013 ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പിനിടെ ആക്രമിക്കപ്പെട്ട നടി പലരോടും ദിലീപേട്ടനെയും തന്നെയും കുറിച്ച് മോശമായി പറഞ്ഞ് നടന്നിരുന്നു. അത്‌കേട്ട സിദ്ദിഖ് അങ്കില്‍ അതില്‍ ഇടപെട്ടിരുന്നു. ബിന്ദു ചേച്ചി ഇക്കാര്യം ദിലീപേട്ടവനോട് പറഞ്ഞപ്പോള്‍ ദിലീപേട്ടന്‍ സിദ്ദിഖ് അങ്കിളിനോട് ഇക്കാര്യം പറയുകയും അവളെ നിയന്ത്രിക്കണമെന്നും പറഞ്ഞിരുന്നു. ഇവള്‍ക്ക് ഞങ്ങളൊരു ദ്രോഹവും ചെയ്തിട്ടില്ലെന്നായിരുന്നു ദിലീപേട്ടന്‍ പറഞ്ഞത്.
പ്രാക്ടീസ് നടക്കുന്ന സ്ഥലത്ത് വെച്ചു തന്നെയായിരുന്നു ആക്രമിക്കപ്പെട്ട നടിയുമായി സിദ്ദിഖ് അങ്കിള്‍ സംസാരിച്ചത്. വേറെ ആരൊക്കെ അതില്‍ ഇടപ്പെട്ടു എന്ന് എനിക്ക് അറിയില്ല. ഈ സംഭവത്തിനു ശേഷം ദിലീപേട്ടന്‍ അവളുമായി സംസാരിച്ചിട്ടില്ല. മഴവില്‍ അഴകില്‍ അമ്മ എന്ന പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ നടക്കുന്ന സമയം, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ പതിനേഴിന്റെ പൂങ്കരളില്‍ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഞാനും ദിലീപേട്ടനും ചുവടുവെച്ചത്. ആ സമയം ആയിരുന്നു ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ഈ സമയം ഞാനും ദിലീപേട്ടനും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ഉണ്ടായിരുന്നു.
മഞ്ജു ചേച്ചി ദിലീപേട്ടന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകള്‍ മീനാക്ഷിയും ഓസ്‌ട്രേലിയയില്‍ പോയിരുന്ന സമയത്തായിരുന്നു. മഞ്ജു ചേച്ചിയുമായി താന്‍ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോണില്‍ വിളിച്ച് പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത് തന്നെ. സംഭവം നടന്നതിന് പിറ്റേന്ന് രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്. ദിലീപേട്ടന് ചായ ഇട്ട് കൊടുക്കുവാന്‍ പോയ നേരത്തായിരുന്നു റിമിയുടെ ഫോണ്‍ കോള്‍. സംഭവം അറിഞ്ഞ് ഞാന്‍ ദിലീപേട്ടന്റെ അടുത്ത് ചെന്നപ്പോള്‍ ദിലീപേട്ടന്‍ പ്രൊഡ്യൂസര്‍ ആന്റോ ചേട്ടനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച സംഭവമാണ് സംസാരിച്ചതെന്നും സുനിയും കൂട്ടരുമാണ് ചെയ്തതെന്നും ദിലീപേട്ടന്‍ എന്നോട് പറഞ്ഞു. രാത്രി ആന്റോ ചേട്ടന്റെ മിസ്ഡ് കോള്‍ കണ്ടാണ് രാവിലെ തിരിച്ചുവിളിച്ചതെന്നും ആക്രമിക്കപ്പെട്ട നടിയുടെ നമ്പര്‍ ചോദിച്ചപ്പോള്‍ എനിക്ക് അറിയില്ലെന്നും മറുപടി നല്‍കി. രമ്യയെ വിളിച്ച് സംസാരിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടി ക്ഷീണിതയായി കിടക്കുവാണെന്ന് പറഞ്ഞ് രമ്യ അമ്മയ്ക്ക് ഫോണ്‍ നല്‍കി. അമ്മയോട് ദിലീപേട്ടന്‍ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തിരുന്നു. സുനിയെ തനിക്ക് അറിയില്ലെന്നും സുനിയെ ഇതിന് മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ലെന്നും നടിയെ ആക്രമിച്ചതില്‍ സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മയില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും ദിലീപേട്ടന്‍ പറഞ്ഞു
ഏപ്രില്‍ 21 ന് ഞങ്ങള്‍ സ്റ്റേജ് ഷോയ്ക്ക് അമേരിക്കയിലേയ്ക്ക് പോയി. അവിടെ വെച്ചും ഇക്കാര്യങ്ങളൊന്നും ഞങ്ങള്‍ പ്രത്യേകിച്ച് സംസാരിച്ചില്ല. വിഷ്ണു അപ്പുണ്ണിയെ വിളിച്ചതും സുനി അപ്പുണ്ണിയെ വിളിച്ചതും അപ്പുണ്ണി അവരോട് ചൂടായി സംസാരിച്ചതും ദിലീപേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. വിഷ്ണുവും സുനിയും നാദിര്‍ഷായെ വിളിച്ച കാര്യം എന്നോട് പറഞ്ഞിരുന്നില്ല. ദിലീപേട്ടന് ശത്രുക്കളുണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ദിലീപേട്ടനെതിരം സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയിരുന്നു. ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ശ്രീകുമാര്‍ ചേട്ടനായിരുന്നു എന്നുമാണ് കാവ്യ അന്ന് പറഞ്ഞിരുന്നത്.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയരുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.
