ടെക്നോളജി അപ്ഡേറ്റുകളുടെ കാര്യത്തില്‍ നിങ്ങളെ മറികടക്കാന്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ തന്നെ മറ്റൊരാളില്ല, ഞാന്‍ വളരെ ഭാഗ്യവാനാണ്; മമ്മൂട്ടിയ്ക്ക് ആശംസകളുമായി അഴഗപ്പന്‍
ടെക്നോളജി അപ്ഡേറ്റുകളുടെ കാര്യത്തില്‍ നിങ്ങളെ മറികടക്കാന്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ തന്നെ മറ്റൊരാളില്ല, ഞാന്‍ വളരെ ഭാഗ്യവാനാണ്; മമ്മൂട്ടിയ്ക്ക് ആശംസകളുമായി അഴഗപ്പന്‍
ടെക്നോളജി അപ്ഡേറ്റുകളുടെ കാര്യത്തില്‍ നിങ്ങളെ മറികടക്കാന്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ തന്നെ മറ്റൊരാളില്ല, ഞാന്‍ വളരെ ഭാഗ്യവാനാണ്; മമ്മൂട്ടിയ്ക്ക് ആശംസകളുമായി അഴഗപ്പന്‍
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മെഗാസ്റ്റാര്‍ ആയി ബിഗ്സ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ സിനിമ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ക്യാമറാമാനും സംവിധായകനുമായ അഴഗപ്പന്‍. ‘പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങള്‍ എല്ലാ വിഷയങ്ങളിലും ലേറ്റസ്റ്റ് ആണ്, അത് എപ്പോഴും അങ്ങനെ തന്നെ. ടെക്നോളജി അപ്ഡേറ്റുകളുടെ കാര്യത്തില്‍ നിങ്ങളെ മറികടക്കാന്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ തന്നെ മറ്റൊരാളില്ല.
ക്യാമറകളെക്കുറിച്ചും സൗണ്ട് എക്വിപ്മെന്റുകളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചുമെല്ലാം ലൊക്കേഷനില്‍ സംസാരിക്കുമായിരുന്നു. അങ്കിള്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഞാന്‍ കാറിനുള്ളിലെ ഷോട്ടുകള്‍ക്കായി മള്‍ട്ടിപ്പിള്‍ ക്യാമറകള്‍ ഉപയോഗിച്ചതിന് താങ്കള്‍ അഭിനന്ദിച്ചത് ഓര്‍ക്കുന്നു. താങ്കള്‍ക്കൊപ്പം മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. ഞാന്‍ വളരെ ഭാഗ്യവാനാണ്. സിനിമ ലോകത്തിലെ യാത്രയുടെ ഗോള്‍ഡന്‍ ജൂബിലിയ്ക്ക് എല്ലാവിധ ആശംസകളും എന്നും അഴഗപ്പന്‍ പറഞ്ഞു.
അതേസമയം വണ്‍ എന്ന സന്തോഷ് വിശ്വനാഥ് ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി.
ചിത്രത്തില്‍ സൗബിന്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ഒരു ഗാങ്സ്റ്റര്‍ സിനിമയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...