ഞാന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ തന്നെ യെസ് പറഞ്ഞേനേ എന്ന് പൃഥിരാജ് എന്നെ നോക്കി പറഞ്ഞു, എനിക്ക് പറയണം എന്നായിരുന്നു, എന്നാല്‍ ഞാന്‍ ആലോചിക്കട്ടെ എന്ന് മാത്രം പറയുകയായിരുന്നു
‘കുരുതി’ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞ് നടന്‍ റോഷന്‍ മാത്യു. കൂടെ എന്ന സിനിമ കഴിഞ്ഞ് രാജുവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് കുരുതിയെ കുറിച്ചുള്ള പൃഥ്വിരാജിന്റെ മെസേജ് വരുന്നത്. കഥ കേട്ട ഉടന്‍ അഭിനയിക്കാന്‍ തോന്നുന്ന കഥപാത്രമാകണേ എന്ന് വിചാരിച്ചാണ് പോയത് എന്ന് റോഷന്‍ പറയുന്നു.
”ലോക്ഡൗണ്‍ കാലത്ത് രാവിലെ ഞാന്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് കുരുതിയെ പറ്റിയുള്ള ആദ്യത്തെ മെസേജ് എനിക്ക് വരുന്നത്. ഒരു പ്രൊജക്ടിനെ കുറിച്ച് സംസാരിക്കണം. ചില പ്രത്യേക കാരണങ്ങളാല്‍ അത് ഇന്ന സമയത്തേ നടക്കു. ആ സമയത്ത് ലഭ്യമാണെങ്കില്‍ മാത്രം നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞാണ് പൃഥ്വിരാജിന്റെ മെസേജ് വന്നത്.”
”കഥ കേള്‍ക്കാന്‍ വരുമ്പോള്‍ കേട്ട ഉടന്‍ തന്നെ ചെയ്യാന്‍ തോന്നുന്ന കഥാപാത്രമാകണേ എന്നാണ് വിചാരിച്ചത്. കഥ കേട്ട് ഇഷ്ടമായി എന്നാല്‍ ആദ്യം തോന്നിയത് ഇത് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്നാണ്. അന്ന് പറഞ്ഞു, ഒരു രാത്രി എനിക്ക് ആലോചിക്കാന്‍ താ, പിറ്റേന്ന് ഞാന്‍ പറയാമെന്ന്.”
”അപ്പോള്‍ പൃഥിരാജ് എന്നെ നോക്കി പറഞ്ഞു, ഞാന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ തന്നെ യെസ് പറഞ്ഞേനേ എന്ന്. എനിക്ക് യെസ് പറയണം എന്നായിരുന്നു എന്നാല്‍ ഞാന്‍ ആലോചിക്കട്ടെ എന്ന് പറഞ്ഞു” എന്നാണ് റോഷന്‍ പൃഥ്വിരാജിന് ഒപ്പമുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
