Connect with us

ഇന്ത്യയില്‍ ആത്മീയതലത്തില്‍ നില്‍ക്കുന്ന വനിതകളെക്കുറിച്ച്; ഗായത്രി അരുണ്‍ മറ്റൊരു ചുവടുവെപ്പിന് ഒരുങ്ങുന്നു ; ആശംസകളോടെ ആരാധകർ !

Malayalam

മിനിസ്‌ക്രീനിലൂടെ ആരാധകരെ നേടിയെടുത്ത നടിയാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന ഹിറ്റ് പരമ്പരയിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്നെങ്കിലും വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമാ താരമായിരിക്കുകയാണ് ഗായത്രി ഇപ്പോൾ.

ഇപ്പോഴിതാ തന്റെ അടുത്ത ലക്ഷ്യം സംവിധാനമാണെന്ന് പറയുകയാണ് ഗായത്രി. എട്ട് ഭാഗങ്ങളുള്ള സീരീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിനായി സംവിധാനം ചെയ്യാനാണ് തന്റെ ഉദ്ദേശ്യമെന്ന് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി പറഞ്ഞു.

ഇന്ത്യയില്‍ ആത്മീയതലത്തില്‍ നില്‍ക്കുന്ന വനിതകളെക്കുറിച്ചായിരിക്കും സീരീസ് എന്നും ഗായത്രി പറയുന്നു. അഭിനയം തനിക്കേറെ ഇഷ്ടപ്പെട്ട കലയാണെന്നും അതുകൊണ്ട് കൂടുതല്‍ സിനിമകളില്‍ അഭിനയിക്കണമെന്നത് ആഗ്രഹമാണെന്നും ഗായത്രി പറഞ്ഞു

പരസ്പരം സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ കല്ല്യാണി ചെറിയ കുട്ടിയായിരുന്നുവെന്നും അതുകൊണ്ട് അവളുടെ പഠനം ശ്രദ്ധിക്കാന്‍ വേണ്ടിയാണ് സീരിയല്‍ കഴിഞ്ഞപ്പോള്‍ ബ്രേക്ക് എടുത്തതെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

വണ്ണിലെ ഗായത്രിയുടെ കഥാപാത്രം പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് വണില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തത്.

about gayathri arun

More in Malayalam

Trending

Recent

To Top