വീട്ടിൽ ‘അമ്മ തനിച്ചാണ് , നീണ്ട നാളുകള്‍ക്ക് ശേഷം കേരളത്തിൽ എത്തിയ ഭാവനയ്ക്ക് കിട്ടിയ പണി ; കന്നഡ നാടിന്റെ മരുമകളായിപ്പോയ ഭാവന തിരികെ കേരളത്തിൽ ; ഇനി ഓണം കഴിഞ്ഞേ മടക്കമുള്ളൂ!

മലയാളികളുടെ പ്രിയങ്കരിയായ ഭാവന ഇന്ന് കന്നഡ നാടിന്റെ മരുമകളാണ്. സിനിമയിൽ നിന്നും മാത്രമല്ല കേരള നാട്ടിൽ നിന്നും ഭാവന വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, മലയാളികളുടെ മനസ്സിൽ നിന്നും ഇന്നും ഭാവന എങ്ങും പോയിട്ടില്ല.
ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കൊക്കെ ഫോട്ടോകള്‍ പങ്കുവയ്ക്കും എന്നല്ലാതെ മറ്റു വിശേഷങ്ങളൊന്നും ഭാവനയുടേതായി അറിയാറില്ലായിരുന്നു. മലയാളത്തില്‍ ഒരു സിനിമ ചെയ്തിട്ടും വര്‍ഷങ്ങളായി. അതേ സമയം കന്നടയില്‍ തിരക്കിലുമാണ് നടി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് ഇപ്പോള്‍ ഭാവന.
കൊവിഡ് ലോക്ക് ഡൗണ്‍ ആയത് കാരണം, ബംഗ്ലൂരുവില്‍ പെട്ടിരിയ്ക്കുകയായിരുന്നു ഭാവന. തൃശ്ശൂര്‍ ഉള്ള വീട്ടില്‍ അമ്മ തനിച്ചാണ്. വരണം എന്ന് കരുതിയെങ്കിലും കൊവിഡ് കാരണം പറ്റിയില്ല എന്ന് നടി പറയുന്നു. എന്തായാലും ഇപ്പോള്‍ കേരളത്തിലെത്തി. ഇനി ഓണം ആഘോഷം കഴിഞ്ഞിട്ടേ തിരിച്ചുള്ളൂ എന്ന് ഭാവന പറഞ്ഞു.
ഞാനും നവീനും ഒരുമിച്ചാണ് വന്നത്. കുറച്ച് ദിവസം ഇവിടെ തങ്ങി നവീന്‍ തിരിച്ച് പോവും. ഞാന്‍ ഓണം കഴിഞ്ഞിട്ടേ തിരിച്ച് പോകുന്നുള്ളൂ. അതിനുള്ളില്‍, മലയാളസിനിമയിലെ എന്റെ ഉറ്റ സുഹൃത്തുക്കളെ എല്ലാം കാണാന്‍ പോകണം. ബാംഗ്ലൂരിലേക്ക് താമസം മാറിയതില്‍ പിന്നെ എല്ലാവരെയും കണ്ടിട്ട് നാളുകളായി. കൊവിഡ് കാരണം തീരെയും പറ്റിയില്ല. അവര്‍ക്കൊപ്പമുള്ള നിമിഷം അല്‍പം വികാരഭരിതമാണ് എന്നും ഭാവന പറഞ്ഞു.
നിലവില്‍ ഇപ്പോള്‍ മഴയും അമ്മയുടെ പരിപ്പ് വടയും കോവയ്ക്കാ ഫ്രൈയും ആസ്വദിച്ച് കൊണ്ടിരിയ്ക്കുകയാണ് ഭാവന. അമ്മയുടെ ഭക്ഷണത്തിന്റെ രുചിയുടെ അടുത്ത് പോലും വരില്ല മറ്റൊരു ആഹാരവും. ബാംഗ്ലൂരില്‍ ഞാന്‍ ഏറ്റവും അധികം മിസ്സ് ചെയ്തത് അമ്മയുടെ രുചികളാണ്- ഭാവന പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...