Connect with us

‘ചില പുതിയ സൗഹൃദങ്ങള്‍’; അണ്ണാന്‍ കുഞ്ഞിനൊപ്പം സമയം ചെലവഴിച്ച് ജഗതി ശ്രീകുമാര്‍; വൈറലായി വീഡിയോ

Malayalam

‘ചില പുതിയ സൗഹൃദങ്ങള്‍’; അണ്ണാന്‍ കുഞ്ഞിനൊപ്പം സമയം ചെലവഴിച്ച് ജഗതി ശ്രീകുമാര്‍; വൈറലായി വീഡിയോ

‘ചില പുതിയ സൗഹൃദങ്ങള്‍’; അണ്ണാന്‍ കുഞ്ഞിനൊപ്പം സമയം ചെലവഴിച്ച് ജഗതി ശ്രീകുമാര്‍; വൈറലായി വീഡിയോ

മലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാര്‍. താരത്തിന്റെ വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു അണ്ണാന്‍ കുഞ്ഞിനൊപ്പം ജഗതി സമയം ചിലവഴിക്കുന്നതാണ് വീഡിയോ. ‘ചില പുതിയ സൗഹൃദങ്ങള്‍’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജഗതി ശ്രീകുമാറിന്റെ ശരീരത്തിലൂടെ അണ്ണാന്‍ കുഞ്ഞ് ഓടിക്കളിക്കുമ്പോള്‍ താരത്തിന്റെ മകള്‍ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നു. ഇഷ്ടമായി എന്ന തരത്തില്‍ ജഗതി തലയാട്ടുകയും ചെയ്യുന്നു.

തുടര്‍ന്ന് മകള്‍ ആവശ്യപ്പെടുമ്പോള്‍ ജഗതി അണ്ണാന്‍ കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുകയൂം ചെയ്യുന്നു. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2012ലെ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഗതി ശ്രീകുമാറിനെ മലയാള സിനിമയ്ക്ക് നഷ്ടമായത്.

ആരോഗ്യ സ്ഥിതി മൂലം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ 1400ളം സിനിമകളിലാണ് ജഗതി അഭിനയിച്ചത്. മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ട് എന്ന പേര് നേടാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. അഞ്ച് തവണയാണ് അദ്ദേഹം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്.

More in Malayalam

Trending

Recent

To Top