Connect with us

ആ രാജീവ് നായർ ഞാനല്ല, എനിക്കവരുമായി ഒരു ബന്ധവും ഇല്ല, നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി നിർമ്മാതാവ്; രാജീവ് നായരെ തപ്പി സോഷ്യൽ മീഡിയ

Malayalam

ആ രാജീവ് നായർ ഞാനല്ല, എനിക്കവരുമായി ഒരു ബന്ധവും ഇല്ല, നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി നിർമ്മാതാവ്; രാജീവ് നായരെ തപ്പി സോഷ്യൽ മീഡിയ

ആ രാജീവ് നായർ ഞാനല്ല, എനിക്കവരുമായി ഒരു ബന്ധവും ഇല്ല, നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി നിർമ്മാതാവ്; രാജീവ് നായരെ തപ്പി സോഷ്യൽ മീഡിയ

നടനും എം.എൽ.എയുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ നര്‍ത്തകി മേതില്‍ ദേവിക വക്കീല്‍ നോട്ടീസയച്ചുവെന്ന വാര്‍ത്ത പുറത്തു വന്നിട്ട് കുറച്ചു ദിവസമായി. എന്നാൽ വിവാഹമോചന വിഷയത്തിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് മുകേഷിന്റെ നിലപാട്.

മുകേഷും മേതിൽ ദേവികയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത വന്നതിനു പിന്നാലെയാണ് നിർമാതാവ് രാജീവ് ഗോവിന്ദൻ എന്ന രാജീവ് നായർക്ക് ഉറക്കമില്ലാതാവുകയാണ്. മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തിരിക്കുകയാണ് രാജീവ് നായർ.

മേതിൽ ദേവിക ആദ്യ വിവാഹം ചെയ്യുന്നത് രാജീവ് നായർ എന്ന വ്യക്തിയെയാണ്. 2002ൽ വിവാഹിതരായ ഇവർ 2004ൽ വേർപിരിഞ്ഞു. പേരിലുളള ഈ സാദൃശ്യമാണ് രാജീവ് ഗോവിന്ദന് വിനയായത്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയന്റെ നിർമാതാവ് കൂടിയാണ് രാജീവ്. സച്ചി–പൃഥ്വി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അനാർക്കലി നിർമിച്ചതും രാജീവ് ആയിരുന്നു.

രാജീവ് ഗോവിന്ദന്റെ വാക്കുകൾ:

ആ രാജീവ് നായർ ഞാനല്ല…മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ഒരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി.

എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല.

വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വിഡിയോ അവർ പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

More in Malayalam

Trending

Recent

To Top