എന്ത് ചെയ്യണം എന്ന് അറിയില്ല… ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ മുൻപോട്ട് വരുക; ദുഃഖം നിറഞ്ഞ വാർത്തയുമായി നിഹാലും പ്രിയയും; ആശ്വസിപ്പിക്കാനാകാതെ ആരാധകർ
എന്ത് ചെയ്യണം എന്ന് അറിയില്ല… ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ മുൻപോട്ട് വരുക; ദുഃഖം നിറഞ്ഞ വാർത്തയുമായി നിഹാലും പ്രിയയും; ആശ്വസിപ്പിക്കാനാകാതെ ആരാധകർ
എന്ത് ചെയ്യണം എന്ന് അറിയില്ല… ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ മുൻപോട്ട് വരുക; ദുഃഖം നിറഞ്ഞ വാർത്തയുമായി നിഹാലും പ്രിയയും; ആശ്വസിപ്പിക്കാനാകാതെ ആരാധകർ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൂര്ണിമയുടേത്. പൂര്‍ണിമയ്ക്ക് മാത്രമല്ല സഹോദരിയായ പ്രിയ മോഹനും ആരാധകരേറെയാണ്. നിഹാല്‍ പിള്ളയും പ്രിയയും വേദുവുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ യൂ ട്യൂബ് ചാനൽ വഴി വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്.
ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലുമായാണ് ഇവരെത്തിയിട്ടുള്ളത്. അൽപ്പം ദുഃഖം നിറഞ്ഞ ഒരു വാർത്തയാണ് ഇപ്പോൾ ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഹൃദയം തകർന്ന വേദനയോടെയാണ് ഞങ്ങൾ ഇത് പറയുന്നതെന്നും സോഷ്യൽ മീഡിയിൽ പങ്കിട്ട പോസ്റ്റിലൂടെ നിഹാലും പ്രിയയും പറയുന്നു.
തങ്ങളുടെ യൂ ട്യൂബ് ചാനൽ ആരോ ഹാക്ക് ചെയ്തിരിക്കുന്നു. എന്ത് ചെയ്യണം എന്ന് അറിയില്ല. ആർക്കെങ്കിലും സഹായിക്കാൻ ആകും എങ്കിൽ മുൻപോട്ട് വരിക എന്നഭ്യർത്ഥനയോടെയാണ് ഇരുവരും പോസ്റ്റ് പങ്കുവച്ചത്. ഏകദേശം 246കെ സബ്സ്ക്രൈബേർസ് ആയിരുന്നു ചാനലിന് ഉണ്ടായിരുന്നത്. റഷ്യൻ ട്രിപ്പിൾ സന്തോഷ നിമിഷങ്ങൾ ആയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരും പ്രേക്ഷകർക്കായി പങ്കിട്ടിരുന്നത്.
2019 ൽ ആരംഭിച്ച ചാനലിൽ യാത്ര, ഭക്ഷണം, ഷോപ്പിംഗ്, വീട്ടിലെ ആഘോഷങ്ങള്‍ അങ്ങനെയെല്ലാം പങ്കുവെക്കാനുള്ള സ്പേസായാണ് ഇരുവരും ഒരു ഹാപ്പി ഫാമിലി ഉപയോഗിച്ചിരുന്നത്. ചാനലിന്റെ പ്രമോയ്ക്കായുള്ള സംഭവങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്. വേദുവിനൊപ്പമുള്ള തങ്ങളുടെ ആദ്യ വീഡിയോ കൂടിയായിരുന്നു അത്.
വേദുവിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയുമായാണ് ആദ്യം ഇരുവരും എത്തിയത്. ഇന്‍ട്രോ വീഡിയോയിരുന്നു ഇരുവരും ആദ്യമായി പങ്കുവെച്ചത്. ഇതിന് പിന്നാലെയായാണ് പിറന്നാളാഘോഷത്തിന്റെ ഒരുക്കങ്ങള്‍ കാണിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...