Connect with us

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ആ കഥയില്‍ ഗന്ധര്‍വ്വനായിട്ട് ആണോ എന്ന് എനിക്ക് സംശയമുണ്ട് ഞാന്‍ എത്തുമായിരുന്നു; ആ കഥാപാത്രം നഷ്ടമായതിനെ കുറിച്ച് നിയാസ് മുസ്ലിയാര്‍!

Malayalam

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ആ കഥയില്‍ ഗന്ധര്‍വ്വനായിട്ട് ആണോ എന്ന് എനിക്ക് സംശയമുണ്ട് ഞാന്‍ എത്തുമായിരുന്നു; ആ കഥാപാത്രം നഷ്ടമായതിനെ കുറിച്ച് നിയാസ് മുസ്ലിയാര്‍!

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ആ കഥയില്‍ ഗന്ധര്‍വ്വനായിട്ട് ആണോ എന്ന് എനിക്ക് സംശയമുണ്ട് ഞാന്‍ എത്തുമായിരുന്നു; ആ കഥാപാത്രം നഷ്ടമായതിനെ കുറിച്ച് നിയാസ് മുസ്ലിയാര്‍!

സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനാണ് നിയാസ് മുസ്ലിയാര്‍. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള താരം നായകനായും സഹനടനായുമൊക്കെ ബിഗ് സ്‌ക്രീനിൽ എത്തിയിട്ടുണ്ട് . സീ കേരളത്തിലെ മനം പോലെ മംഗല്യം സീരിയലിലാണ് നിലവില്‍ നടന്‍ വേഷമിടുന്നത് .

മീര നായര്‍, സ്വാസിക തുടങ്ങിയവരാണ് നിയാസിനൊപ്പം പരമ്പരയിലുള്ള മറ്റ് പ്രധാന കഥാപാത്രങ്ങളായിട്ടെത്തുന്നത് . കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

എന്നാൽ, പദ്മരാജന്‌റെ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന എവർഗ്രീൻ സിനിമയെ കുറിച്ചുളള ഒരനുഭവം പങ്കുവെക്കുകയാണ് നിയാസ് ഇപ്പോൾ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിയാസ് മനസുതുറന്നത്. സിനിമയിലേക്ക് വന്നതിന് കാരണം സംവിധായകന്‍ എഎം നസീറാണ് എന്ന് നടന്‍ പറയുന്നു. നസീര്‍ വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. ക്ഷണക്കത്ത് എന്നതായിരുന്നു ആ സിനിമ.

നസീറിന്‌റെ ജ്യേഷ്ഠനും സംവിധായകന്‍ ടി കെ രാജീവ് കുമാറും തമ്മിലുളള അടുപ്പത്തിന്‌റെ പുറത്ത് സിനിമയിലെത്തി. ഈ ക്യാരക്ടറിന് നോക്കുന്ന സമയത്ത് എന്നെ സജസ്റ്റ് ചെയ്യുകയായിരുന്നു. നസീറാണ് പറഞ്ഞത്. “ഒരു സിനിമ വന്നിട്ടുണ്ട്. നായക വേഷമാണ്, നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ നീ പോയി സിനിമയുടെ ടീമിനെ കാണണം എന്ന്. അങ്ങനെ ഞാന്‍ പോയി കണ്ടു.”

നവോദയയിലാണ് പോവുന്നത്. അവര് ക്ഷണക്കത്തല്ല ആദ്യം പ്ലാന്‍ ചെയ്തത്. അവര്‍ പ്ലാന്‍ ചെയ്തത് വേറൊരു സിനിമയാണ്. പ്രൊഡ്യൂസറും അവരല്ല, നവോദയ ആയിരുന്നു. പക്ഷേ ഈ സിനിമ പദ്മരാജന്‍ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന പേരില്‍ സിനിമ എടുക്കുന്നു. ഒരേകഥ തന്നെയാണ്. അങ്ങനെ ഇത് നവോദയ അറിഞ്ഞു. അപ്പോ പദ്മരാജന്‍ ചെയ്യുന്ന സിനിമ പോലെ സെയിം കഥ എടുക്കാന്‍ പറ്റില്ലല്ലോ. അവര് ആ പ്രോജക്ട് ഉപേക്ഷിച്ചു.

അത് കഴിഞ്ഞാണ് ക്ഷണക്കത്ത് എന്ന സിനിമ വന്നത്. നിര്‍മ്മാതാക്കളായി സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വന്നു. ആക്ടേഴ്‌സിനെ എല്ലാവരെയും അതേപോലെ നിര്‍ത്തിയിട്ട് പ്രൊഡ്യൂസറും മാറി, കഥയും മാറി. അങ്ങനെയാണ് ക്ഷണക്കത്ത് വരുന്നത്. അല്ലെങ്കില്‍ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ആ കഥയില്‍ ചിലപ്പോ ഗന്ധര്‍വ്വനായിട്ട് ആണോ എന്ന് എനിക്ക് സംശയമുണ്ട് ഞാന്‍ എത്തുമായിരുന്നു,
ചിലപ്പോ തിരിച്ചാവാം, നിയാസ് പറഞ്ഞു.

about njan gandharvan

More in Malayalam

Trending