TV Shows
ആ ഒരൊറ്റ കാര്യം കേട്ടതോടെ മണിക്കുട്ടന്‍ കണ്‍ഫ്യൂസ്ഡ് ആയി! ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചത് അതാണ്… വെട്ടിത്തുറന്ന് സൂര്യ
ആ ഒരൊറ്റ കാര്യം കേട്ടതോടെ മണിക്കുട്ടന്‍ കണ്‍ഫ്യൂസ്ഡ് ആയി! ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചത് അതാണ്… വെട്ടിത്തുറന്ന് സൂര്യ
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ചയാക്കിയ കാര്യങ്ങളിലൊന്ന് സൂര്യ-മണിക്കുട്ടൻ കോമ്പോ ആയിരുന്നു. മണികുട്ടനോട് സൂര്യ തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ സൈബർ ആക്രമണം സൂര്യയ്ക്ക് നേരിടേണ്ടി വന്നു. അവസാനം സൂര്യ ഷോയിൽ നിന്ന് പുറത്താവുകയും മണിക്കുട്ടൻ ഷോ വിന്നർ ആവുകയും ചെയ്തു.
ഇപ്പോൾ ഇതാ മണിക്കുട്ടന്റെ നെഗറ്റീവ് സൈഡിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞത് ഷോയുടെ ഫിനാലെ അവസാനിച്ചതിന് ശേഷം ചർച്ചയാവുകയാണ്. മണിക്കുട്ടനെ കുറിച്ച് മാത്രമല്ല ബിഗ് ബോസിലെ ഫൈനലിസ്റ്റുകളായ എട്ട് പേരെ കുറിച്ചും സൂര്യ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്.
സൂര്യയുടെ വാക്കുകൾ ഇങ്ങനെ
ബിഗ് ബോസ് ഫൈനലിസ്റ്റുകളില്‍ നോബി ചേട്ടന് നല്ല ഹ്യൂമര്‍ സെന്‍സുണ്ട്. നമ്മള്‍ എന്തെങ്കിലും വിഷമം വന്നിരിക്കുകയാണ് എങ്കില്‍ പുള്ളിക്കാരന്‍ കെയര്‍ ചെയ്യുന്നതിനേക്കാള്‍ വന്ന് തമാശ പറയും. അപ്പോള്‍ നമ്മള്‍ കരഞ്ഞ് കൊണ്ടിരിക്കുകയാണെങ്കില്‍ പോലും അതിനിടയില്‍ ചിരി വരും. അനൂപ് എല്ലാ കാര്യങ്ങളും വളരെ ചിന്തിച്ചിട്ട് മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
കിടിലം ഫിറോസിന്റെ പോസിറ്റിവും നെഗറ്റീവും എന്ന് പറയുന്നത് ഇമോഷണലി പെട്ടെന്ന് തകരുന്ന വ്യക്തിയാണ്. സ്‌നേഹം ഒരു വീക്ക്‌നെസ് ആണ്. ആരോടെങ്കിലും സ്‌നേഹം തോന്നിയാല്‍ അവരെ മാക്‌സിമം പിന്തുണയ്ക്കും. കുറേ തെറ്റിദ്ധാരണകള്‍ കാരണം ഹേറ്റെഴ്‌സിനെ കിട്ടിയ ഒരു വ്യക്തിയാണ് ഫിറോസിക്ക. റംസാന്‍ ഭയങ്കര ജില്‍ ജില്‍ ടൈപ്പാണ്. റംസാന് എന്ത് തോന്നിയാലും മുഖത്തടിച്ച പോലെ പറയും. മുന്‍പില്‍ ആരാണ് എന്നൊന്നും നോക്കില്ല. നല്ല ക്യാരക്ടറാണ്. ഉള്ളില്‍ ഒന്ന് വെച്ച് പുറത്ത് പെരുമാറില്ല.
ഋതു നല്ല ഫ്രണ്ട്‌ലിയാണ്, നല്ല കുട്ടിയാണ്. സായി കലിപ്പനാണ്. പക്ഷേ സ്‌നേഹമുളള പയ്യനാണ്. ദേഷ്യം വന്നാലും പിണക്കം മാറ്റാന്‍ വേണ്ടി എടീ അടുക്കളയില്‍ പച്ചക്കറി അരിയാനുണ്ട് വരാന്‍ പറ്റ്വോ എന്ന് ചോദിക്കും. അങ്ങനെ പിണക്കം മാറ്റും
ഡിംപല്‍ ഭാല്‍ വ്യക്തിപരമായി ഇഷ്ടമുളള ഒരു മത്സരാര്‍ത്ഥിയാണ്. എന്തൊക്കെ പറഞ്ഞാലും ഒരു ഗെയിം ഷോ ആണല്ലോ. അതിന്റെ ഭാഗമായി തങ്ങളുടെ ബന്ധത്തില്‍ ഒരു ബ്രേക്ക് ഡൗണ്‍ വന്നതാണ്. പക്ഷേ നല്ലൊരു ശക്തയായ കുട്ടിയാണ്. മണിക്കുട്ടന് അങ്ങനെ വലിയ നെഗറ്റീവുകള്‍ ഒന്നുമില്ല. തനിക്ക് തോന്നിയ ഒരു കാര്യം പുള്ളി പെട്ടെന്ന് കണ്‍ഫ്യൂസ്ഡ് ആകും. ആരെങ്കിലും നെഗറ്റീവ് ആയിട്ട് എന്തെങ്കിലും പറഞ്ഞാല്‍ കണ്‍ഫ്യൂസ്ഡ് ആവും… ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതും അതാണ്. തന്നെക്കുറിച്ച് ഷോയില്‍ ചിലര്‍ നെഗറ്റീവായി പറഞ്ഞിരുന്നു. തനിക്ക് പുറത്ത് അഫെയര്‍ ഉണ്ടെന്ന് ഗോസിപ്പ് വന്നിരുന്നു. തന്റെ കാമുകനെ തപ്പിയെടുക്കാനൊക്കെ കുറേ ആളുകള്‍ നോക്കി. ഷോയിലും പുറത്തും അത്തരത്തിലുളള ഗോസിപ്പുകള്‍ വന്നിരുന്നു.
അങ്ങനെ വന്ന സമയത്ത് മണിക്കുട്ടന്‍ കണ്‍ഫ്യൂസ്ഡ് ആയി. ഗെയിമില്‍ ആയിരുന്നത് കൊണ്ടായിരിക്കാം അത്. സൂര്യയുടെ സ്ട്രാറ്റജി ആണോ എന്ന് കണ്‍ഫ്യൂഷനായി. വേറെ നെഗറ്റീവ് ഒന്നും തോന്നിയിട്ടില്ല. ബിഗ് ബോസില്‍ മറക്കാനാവാത്ത ഡാന്‍സ് എന്ന് ചോദിച്ചാല്‍, ഏറ്റവും കൂടുതല്‍ ഹിറ്റ് ആയത് തന്റെയും മണിക്കുട്ടന്റെയും കോമ്പോ ആയിരുന്നു. ആ വീഡിയോ 58 ലക്ഷത്തിന് മുകളില്‍ വ്യൂസ് കിട്ടി
എന്നാല്‍ ഷോയില്‍ വെച്ച് ത്ങ്ങളുടെ കോമ്പോയ്ക്ക് വലിയ അഭിനന്ദനങ്ങള്‍ ഒന്നും കിട്ടിയിരുന്നില്ല. കഴിഞ്ഞപ്പോള്‍ ഒന്ന് രണ്ട് പേര്‍ വന്ന് അഭിനന്ദിച്ചു. ഇത് പുറത്ത് നന്നായി പോകുന്നു എന്ന് അറിഞ്ഞിരുന്നില്ല. ഷോയില്‍ നിന്ന് പുറത്ത് വന്ന് ഡാന്‍സ് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും സൂര്യ പറഞ്ഞു. ഷോ 98ാം ദിവസം എത്തി നില്‍ക്കേയാണ് സൂര്യ പുറത്തായത്.
