മമ്മൂട്ടി സിനിമയിലേക്ക് വിളിച്ചപ്പോൾ പേടിച്ച് മാറിനിൽക്കുകയായിരുന്നു, എന്നാൽ മോഹൻലാൽ വിളിക്കുകയാണെങ്കിൽ ആ പേടിയുണ്ടാകില്ല; താരരാജാക്കന്മാർക്കൊപ്പമുള്ള അലൻസിയറുടെ അനുഭവം !
മമ്മൂട്ടി സിനിമയിലേക്ക് വിളിച്ചപ്പോൾ പേടിച്ച് മാറിനിൽക്കുകയായിരുന്നു, എന്നാൽ മോഹൻലാൽ വിളിക്കുകയാണെങ്കിൽ ആ പേടിയുണ്ടാകില്ല; താരരാജാക്കന്മാർക്കൊപ്പമുള്ള അലൻസിയറുടെ അനുഭവം !
മമ്മൂട്ടി സിനിമയിലേക്ക് വിളിച്ചപ്പോൾ പേടിച്ച് മാറിനിൽക്കുകയായിരുന്നു, എന്നാൽ മോഹൻലാൽ വിളിക്കുകയാണെങ്കിൽ ആ പേടിയുണ്ടാകില്ല; താരരാജാക്കന്മാർക്കൊപ്പമുള്ള അലൻസിയറുടെ അനുഭവം !
മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ‘എന്റമ്മോ ഞാനില്ല’ എന്ന് പറഞ്ഞ ആളാണ് താനെന്ന് പറയുകയാണ് ഇപ്പോൾ അലന്‍സിയര്‍ ലെ ലോപ്പസ്. മൂവീ ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയറിന്റെ വെളിപ്പെടുത്തൽ.
അതേസമയം മമ്മൂട്ടിയാണ് തന്നെ ആ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് എന്നറിഞ്ഞപ്പോള്‍ പേടി മാറി. കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പറയവെയാണ് അദ്ദേഹം ഇത് പറഞ്ഞത് . മമ്മൂട്ടി വളരെ പരുക്കനായ ആളാണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ ഒരിക്കലും തനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ഒരുപാട് തമാശകള്‍ പറയുന്ന നല്ല ഹ്യൂമര്‍ സെന്‍സുള്ള ആളാണ് മമ്മൂട്ടി എന്ന് അലന്‍സിയര്‍ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, ഇനി മോഹൻലാൽ ഒരു സിനിമയിലേക്ക് ക്ഷണിച്ചാൽ ഇതുപോലെ ഭയക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല, അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ് എന്നും അലൻസിയർ മറുപടി പറഞ്ഞു.
മറ്റൊരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് അലൻസിയർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അന്നദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു,
“തോപ്പില്‍ ജോപ്പനില്‍ ഒരു രംഗമുണ്ട്. കബടി കളിക്കുന്നതിനിടെ മമ്മൂട്ടി എന്നെ വലിച്ചിടും. ഞാന്‍ തെറിച്ചു വീഴണം. റിഹേഴ്‌സല്‍ എടുത്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ പറഞ്ഞു അത് വേണ്ട എന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, കുഴപ്പമില്ല നന്നായിട്ടുണ്ട്. എന്നിട്ട് എന്റെ അരികില്‍ വന്ന് ചോദിച്ചു, ‘എത്ര വയസ്സുണ്ട്?’. അല്പം ബഹുമാനം കിട്ടുമല്ലോ എന്ന് കരുതി ഞാന്‍ പറഞ്ഞു, 53. ‘അപ്പോ കുഴപ്പമില്ല ലാലിനെക്കാള്‍ ചെറുപ്പമാ, ചെയ്‌തോളൂ’. അത് കേട്ടപ്പോള്‍ ഞാന്‍ ദയനീയമായി ഒന്ന് നോക്കി. അപ്പോള്‍ മമ്മൂട്ടി പറയുകാ, ‘ഇങ്ങനെയാ ഓരോന്ന് പഠിക്കുന്നത്’ എന്ന്…”
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന്‍ അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...