Social Media
5ാം മാസത്തിലേക്ക് കടന്നു ,അമ്മയുടെ സ്നേഹ സമ്മാനം പങ്കുവെച്ച് സൗഭാഗ്യ…യെസ്, ഞാന്‍ അത് ചെയ്തു മകളേയെന്ന് താര കല്യാണിന്റെ കമന്റ്; കയ്യടിച്ച് സോഷ്യൽ മീഡിയ
5ാം മാസത്തിലേക്ക് കടന്നു ,അമ്മയുടെ സ്നേഹ സമ്മാനം പങ്കുവെച്ച് സൗഭാഗ്യ…യെസ്, ഞാന്‍ അത് ചെയ്തു മകളേയെന്ന് താര കല്യാണിന്റെ കമന്റ്; കയ്യടിച്ച് സോഷ്യൽ മീഡിയ
മലയാളികളുടെ പ്രിയ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖറും. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. 5ാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ട് കഴിഞ്ഞ ദിവസം സൗഭാഗ്യ എത്തിയിരുന്നു.
ഇപ്പോഴിതാ അമ്മ തനിക്ക് സമ്മാനിച്ച ക്യൂട്ട് സമ്മാനത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സൗഭാഗ്യ. അമ്മ സമ്മാനിച്ച ക്യൂട്ട് ചിത്രത്തിന്റെ വിശേഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഭാഗ്യ പങ്കുവെച്ചത്.
ഞാനും മിട്ടുവുമാണ് ഇതെന്നാണ് അമ്മ പറഞ്ഞത്. ജനിക്കും മുന്‍പേ തന്നെ കുഞ്ഞതിഥിക്ക് പേരിട്ടിരിക്കുകയാണ് താര കല്യാൺ. ഈ ഫോട്ടോ എനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു സൗഭാഗ്യ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്. അമ്മയെ ടാഗ് ചെയ്തായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. അമ്മയുടെ മടിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രമായിരുന്നു താര സൗഭാഗ്യക്കായി സമ്മാനിച്ചത്.
യെസ്, ഞാന്‍ അത് ചെയ്തു മകളേയെന്നായിരുന്നു പോസ്റ്റിന് കീഴിലായി താര കല്യാണ്‍ കമന്റിട്ടത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. അശ്വതി ശ്രീകാന്ത്, സ്നേഹ ശ്രീകുമാര്‍, മുക്ത ഇവരെല്ലാം കമന്റുമായെത്തിയിട്ടുണ്ട്. സോ ക്യൂട്ട്, ഞങ്ങളം കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
സൗഭാഗ്യയുടെ അമ്മയായ താര കല്യാണ്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് താരം. ചെമ്പരത്തി സീരിയലില്‍ അഖലിലാണ്ഡേശ്വരിയായി തിളങ്ങുകയാണ് താര കല്യാണ്‍. അഭിനയത്തിനും ഡാന്‍സിനും പുറമെ ചിത്രംവരയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് താര കല്യാൺ
