Malayalam
എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ… ; ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തതിലെ വിഷമം പങ്കുവച്ച് സനുഷ !
എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ… ; ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ രണ്ട് തവണ ഡിലീറ്റ് ചെയ്തതിലെ വിഷമം പങ്കുവച്ച് സനുഷ !
ബാലതാരമായും പിന്നീട് നായികയായും മലയാള സിനിമയിൽ അഭിനയിച്ച നടിയാണ് സനുഷ. സോഷ്യല്‍ മീഡിയയിലും സനുഷ വളരെയധികം സജീവമാണ് . ഈയടുത്ത് ഇന്‍സ്റ്റഗ്രാമില്‍ സനുഷ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഡിലീറ്റ് ആയി പോയത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു . ഫോട്ടോ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തതിന് പിന്നാലെ അതേ ഫോട്ടോയില്‍ എഡിറ്റിംഗ് നടത്തി സനുഷ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.
ആ സംഭവത്തെക്കുറിച്ചാണ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തില്‍ സനുഷ സംസാരിക്കുന്നത്. സനുഷയുടെ വാക്കുകള്‍ ഇങ്ങനെ ,
‘ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച സിനിമയിലെ ഫോട്ടോയാണ് ഇട്ടത്. കുട്ടികളുടെ നഗ്നത എന്ന പേരിലാവും ഇന്‍സ്റ്റഗ്രാം രണ്ടുവട്ടം അത് ഡിലീറ്റ് ചെയ്തു. മൂന്നാമത്തെ വട്ടം ഞാന്‍ ഒരു പൂവ് വെച്ച് ഫോട്ടോ ഇട്ടു. ആ ഫോട്ടോയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. എന്നെ സംബന്ധിച്ച് ഒരുപാട് ഓര്‍മകളുള്ള ഒന്നാണ് ആ ചിത്രം. എന്റെ മുഖം ആദ്യമായൊരു സിനിമാപോസ്റ്ററില്‍ വന്നത് അതിലാണ്.
അതിനോട് ചേര്‍ത്തുവെക്കാവുന്ന ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്റെയുള്ളിലുണ്ട്. ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോള്‍ എന്റെയുള്ളിലൊരു ചോദ്യമുണ്ടായി. ഒരു നടനോ പുരുഷമോഡലോ ഇങ്ങനെയൊരു ചിത്രമിട്ടാല്‍ അതില്‍ നഗ്നതയുടെ പ്രശ്നമില്ല.
പെണ്‍കുട്ടികള്‍ ഇട്ടാല്‍ മാത്രം എതിര്‍പ്പ്. അതൊരു കുരുത്തംകെട്ട ചോദ്യമായി ഉള്ളില്‍ വന്നപ്പോള്‍ മറ്റൊരു കുരുത്തക്കേട് ഒപ്പിക്കാം എന്ന മട്ടില്‍ ഞാന്‍ ആ ഫോട്ടോയ്ക്ക് മുകളില്‍ ഒരു പൂവ് വെച്ചതാണ്,’ സനുഷ പറഞ്ഞു.
എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ് എന്ന് ചോദിച്ചായിരുന്നു സനുഷ എഡിറ്റ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതൊരു കോമ്പറ്റീഷന് ആക്കാനാണെങ്കില്‍ അങ്ങനെയെന്നും സനുഷ കുറിച്ചിട്ടുണ്ടായിരുന്നു.
ഈ തവണ ഇന്‍സ്റ്റഗ്രാം പെട്ടു എന്നാണ് ഫോട്ടോയ്ക്ക് താഴെ ചിലരുടെ കമന്റുകള്‍. മമ്മൂക്കയുടെ തോളത്തിരിക്കാന്‍ ഭാഗ്യം വേണമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
about sanusha
