Connect with us

സനുഷ തടിച്ചു, സനുഷ മെലിഞ്ഞു, സനുഷ മദ്യപാനിയാണ് എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്, ഞാന്‍ എങ്ങിനെ ആയാലും അത് എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി; തുറന്ന് പറഞ്ഞ് സനുഷ

Malayalam

സനുഷ തടിച്ചു, സനുഷ മെലിഞ്ഞു, സനുഷ മദ്യപാനിയാണ് എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്, ഞാന്‍ എങ്ങിനെ ആയാലും അത് എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി; തുറന്ന് പറഞ്ഞ് സനുഷ

സനുഷ തടിച്ചു, സനുഷ മെലിഞ്ഞു, സനുഷ മദ്യപാനിയാണ് എന്നൊക്കെയുള്ള കമന്റുകള്‍ കാണാറുണ്ട്, ഞാന്‍ എങ്ങിനെ ആയാലും അത് എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി; തുറന്ന് പറഞ്ഞ് സനുഷ

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതിയായ നടിയാണ് സനുഷ സന്തോഷ്. മലയാളിയ്ക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമാണ് സനുഷയോട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തെ പിന്തുടരുന്നത്.

ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്. തമിഴിലും തെലുങ്കിലും കന്നടയിലും ഈ സമയങ്ങളില്‍ സിനിമ ചെയ്യുന്നുണ്ടായിരുന്നു എന്നും, മലയാളത്തിലേക്ക് മികച്ച ഒരു തിരിച്ച് വരവിന് വേണ്ടി കാത്തിരിയ്ക്കുയായിരുന്നു എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സനുഷ പറഞ്ഞു. താന്‍ പങ്കുവച്ച ചില വീഡിയോകള്‍ക്ക് ഉള്ള കൃത്യമായ വിശദീകരണവും സനുഷ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഫോട്ടോഷൂട്ടിന് ഇടെ എടുത്ത ഒരു പാമ്പ് വീഡിയോയ്ക്ക്, സനുഷ കുടിച്ച് ലക്ക് കെട്ട് പാമ്പ് ഡാന്‍സ് കളിച്ചു എന്ന തരത്തില്‍ കമന്റുകള്‍ വന്നിരുന്നു. കുറച്ച് ക്ലിക്കുകള്‍ കിട്ടാന്‍ വേണ്ടി ചിലര്‍ തെറ്റിദ്ധരിപ്പിച്ച് തലക്കെട്ട് നല്‍കി പ്രചരിപ്പിച്ചതാണ് ആ വീഡിയോ എന്ന് സനുഷ പറയുന്നു. ഷൂട്ടിനിടെ നടന്ന ഒരു രസകരമായ സംഭവം വീഡിയോ ആക്കിയതാണ്. അതില്‍ പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് സനുഷ വ്യക്തമാക്കി.

സനുഷ തടിച്ചു, സനുഷ മെലിഞ്ഞു, സനുഷ മദ്യപാനിയാണ് എന്നൊക്കെയുള്ള കമന്റുകളും വീഡിയോകളും കാണാറുണ്ട്. തടിച്ചതിനും മെലിഞ്ഞതിനും എല്ലാം എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ഞാന്‍ എങ്ങിനെ ആയാലും അത് എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി. പിന്നെ ഞാന്‍ മദ്യപാനിയാണ് എന്ന വീഡിയോ വരാന്‍ കാരണം, കുസൃതി ചോദ്യം മാത്രം ചോദിയ്ക്കുന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം കട്ട് ചെയ്ത് വന്നതാണ് അത്. വോട്കയാണ് ഇഷ്ടം എന്ന് പറഞ്ഞതിനെ മാത്രമേ പ്രചരിപ്പിച്ചുള്ളൂ. ആദ്യമൊക്കെ കമന്റുകള്‍ വേദനിപ്പിക്കുമായിരുന്നുവെങ്കിലും ഇപ്പോള്‍ ഞാന്‍ റിയാലിറ്റി മനസ്സിലാക്കി.

ഞാന്‍ ഡിപ്രഷനിലാണ് എന്ന് പറഞ്ഞ വീഡിയോ പങ്കുവച്ചത് ഞാന്‍ തന്നെയാണ്. മറ്റാരുമല്ല. എന്റെ തുറന്ന് പറച്ചിലിലൂടെ ആര്‍ക്കെങ്കിലും ചിലര്‍ക്ക് അതൊരു പ്രചോദനം ആകുമെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. അതിന് വേണ്ടിയാണ് ആ വീഡിയോ പങ്കുവച്ചത്. സെലിബ്രിറ്റി എന്ന് പറയുന്ന ആള്‍ക്കാര്‍ എന്തൊങ്കിലും പറയുമ്പോള്‍ അത് മറ്റുള്ളവരെ ഇന്‍ഫ്ളുവന്‍സ് ചെയ്യും എന്ന വിശ്വാസം എനിക്കുണ്ട്.
ആത്മഹത്യയെ കുറിച്ച് ചിന്തിയ്ക്കുന്ന സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. ഡിപ്രഷന്‍ എന്നാല്‍ ശാരീരികമായ അസ്വസ്ഥതയല്ല. ഒരു മരുന്ന് കഴിച്ചാല്‍ മാറുന്നതും അല്ല.

ഇപ്പോഴും ഓരോ മൂഡ് ചെയ്ഞ്ച് ഉണ്ടാവാറുണ്ട്. പക്ഷെ മനസ്സിനെ നിയന്ത്രിയ്ക്കാന്‍ ഞാന്‍ ശീലിച്ചു. കൊവിഡ് സമയത്ത് സിനിമകള്‍ ഇല്ലാതായപ്പോഴാണ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡിപ്രഷന്‍ വന്നത് എന്ന് പറയുന്നത് ശരിയല്ല. ഡിപ്രഷന്‍ ആര്‍ക്കും വരാം. ആര്‍ട്ടിസ്റ്റുകള്‍ക്കും സ്ത്രീകള്‍ക്കും മാത്രം വരുന്നതല്ല. ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മളില്‍ പലരും അത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. പലപ്പോഴും ആര്‍ട്ടിസ്റ്റുകള്‍ അത് തുറന്ന് പറയാന്‍ തയ്യാറാവുന്നു എന്ന് മാത്രം എന്നും സനുഷ പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് സനുഷ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു ‘കൊവിഡ് കാലം എല്ലാ തരത്തിലും വളരേയെറെ ബുദ്ധിമുട്ടുകള്‍ നല്‍കിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴില്‍ പരമായും പ്രതിസന്ധികള്‍ നേരിട്ടു. ആ ദിനത്തില്‍ എനിക്ക് എന്റെ ചിരി പോലും നഷ്ടമായി. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ, ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക് തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ഇതൊക്കെ ആരോട് എങ്ങനെ തുറന്നുപറയുമെന്ന് അറിയില്ലായിരുന്നു.

ഈ സമയത്തൊന്നും ആരോടും സംസാരിച്ചിരുന്നില്ല ഒന്നിനോടും താല്‍പര്യം ഇല്ലാത്ത അവസ്ഥയായിരുന്നു’ എന്നാണ് സനുഷ പറഞ്ഞത്. അന്ന് ആ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം പ്രണയ നൈരാശ്യമാണോ എന്നായിരുന്നുവെന്ന് സനുഷ പറയുന്നു. തുറന്ന് പറച്ചില്‍ നടത്തിയതിന് കാരണം ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് അതി തിരിച്ചറിയാനുള്ള വഴി ഒരുക്കുക എന്നത് മാത്രമായിരുന്നുവെന്നും സനുഷ പറയുന്നു. മറ്റുള്ള മാതാപിതാക്കളെ പോലെയായിരുന്നില്ല തന്റെ അച്ഛനും അമ്മയും എന്നും അവര്‍ എല്ലാ സഹായവുമായി എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും സനുഷ് പറഞ്ഞു.

ബാലതാരമായി പ്രേക്ഷകര്‍ കണ്ടുതുടങ്ങിയ സനുഷ സന്തോഷ് നായികയായും മലയാള സിനിമയില്‍ എത്തിയിരുന്നു. 2000ത്തില്‍ ദാദാ സാഹിബ് എന്ന സിനിമയിലൂടെയാണ് സനുഷ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയത്. ശേഷം കരുമാടിക്കുട്ടന്‍, കാശി, കണ്‍മഷി, മീശമാധവന്‍, കാഴ്ച, മാമ്പഴക്കാലം, കീര്‍ത്തി ചക്ര, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും ബാലതാരമായി തിളങ്ങി. കാഴ്ച സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചതിലൂടെ 2004ല്‍ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സനുഷയ്ക്ക് ലഭിച്ചിരുന്നു.

നായികയായി സനുഷ എത്തിയത് നാളെ നമതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഈ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് 2012ല്‍ മിസ്റ്റര്‍ മരുമകന്‍ എന്ന ദിലീപ് സിനിമയിലൂടെ മലയാളത്തില്‍ നായികയായി സനുഷ എത്തിയത്. ശേഷം ഇഡിയറ്റ്‌സ്, സക്കറിയയുടെ ?ഗര്‍ഭിണികള്‍, ഒരു മുറൈ വന്ത് പാര്‍ത്തായ തുടങ്ങിയ സിനിമകളിലും സനുഷ അഭിനയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top