Malayalam
വിജയ് മണികുട്ടനല്ലേ? മണിക്കുട്ടന്റെ പക്കലുള്ളത് യഥാര്‍ത്ഥ ട്രോഫിയല്ല! ബിഗ് ബോസ്സ് സസ്പെൻസ് ഒളിപ്പിച്ച് വെയ്ക്കുന്നു! സായിയുടെ മൗനത്തിന് പിന്നിൽ! സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു
വിജയ് മണികുട്ടനല്ലേ? മണിക്കുട്ടന്റെ പക്കലുള്ളത് യഥാര്‍ത്ഥ ട്രോഫിയല്ല! ബിഗ് ബോസ്സ് സസ്പെൻസ് ഒളിപ്പിച്ച് വെയ്ക്കുന്നു! സായിയുടെ മൗനത്തിന് പിന്നിൽ! സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു
മലയാളികള്‍ മുഴുവന്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ് 3യുടെ ഫിനാലെയുടെ സംപ്രേക്ഷണത്തിനായി. ആവേശത്തോടെ കണ്ടിരുന്ന ഷോയുടെ ഫിനാലെ കാണാനായി ദീര്‍ഘനാള്‍ മലയാളികള്‍ കാത്തിരുന്നതാണ്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്നായിരുന്നു ഷോ അവസാന ഘട്ടം എത്തി നില്‍ക്കെ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതോടെ വിജയിയെ പ്രഖ്യാപിക്കാനും ഫിനാലെ നടത്താനും സാധിക്കാതെ വരികയായിരുന്നു.
എന്തായാലും വോട്ടിംഗിലൂടെ വിജയി കണ്ടെത്തി. എന്നാല്‍ അപ്പോഴും ഫിനാലെയുടെ സംപ്രേക്ഷണം വൈകുകയായിരുന്നു. ആരായിരിക്കും വിജയി എന്നറിയാനായി ചില്ലറനാളൊന്നുമല്ല ആരാധകര്‍ കണ്ണുംനട്ടിരുന്നത്.
പക്ഷെ ഫിനാലെയുടെ സംപ്രേക്ഷണം നടക്കുന്നതിന് മുമ്പ് തന്നെ ആരാകും വിജയി എന്ന കാര്യത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മണിക്കുട്ടന് ആണ് വിജയി എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. ബിഗ് ബോസ് ട്രോഫിയുമൊത്തുള്ള മണിക്കുട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മണിക്കുട്ടനാണ് വിജയി എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സഹതാരങ്ങളും പങ്കുവച്ചിരുന്നു. ഇതോടെയാണ് മണിക്കുട്ടന് ആണ് വിജയി എന്ന് ആരാധകര്‍ ഉറപ്പിച്ചത്.
എന്നാല്‍ ഇപ്പോഴിതാ മറ്റൊരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. മണിക്കുട്ടനല്ല യഥാര്‍ത്ഥ വിജയി എന്നാണ് പുതിയ ചര്‍ച്ചകള്‍ പറയുന്നത്. മറ്റൊരു താരമാകും വിജയിയെന്നും മണിക്കുട്ടന്റെ പക്കലുള്ളത് യഥാര്‍ത്ഥ ട്രോഫിയല്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തോ സസ്പെന്‍സ് ബിഗ് ബോസ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നും ഫിനാലെയില്‍ മാത്രമേ ഇത് അറിയാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് ചര്‍ച്ചകള്‍ പറയുന്നത്. ഇത് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന പ്രൊമോകളെന്നും ഇക്കൂട്ടര്‍ പറയുന്നു.
അതേസമയം മണിക്കുട്ടന് ട്രോഫിയുമായി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നതും ആരാധകര്‍ സ്വീകരണം നല്‍കിയതുമെല്ലാം വൈറലായി മാറിയിരുന്നു. മണിക്കുട്ടന് അല്ല വിജയി എങ്കില്‍ ഇങ്ങനൊരു സ്വീകരണവും വീഡിയോയുമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും മറുഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മറ്റൊരു ചര്‍ച്ച സായ് വിഷ്ണുവിന്റെ നിശബ്ദതയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം സ്ഥാനക്കാരനാണ് സായ്. എന്നാല്‍ സായിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും വരാതിരിക്കുന്നത് എന്തുകൊണ്ടെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന് വിജയി ആയപ്പോള്‍ സായ് രണ്ടാമതും ഡിംപല്‍ മൂന്നാമതും എത്തിയിട്ടണ്ട്. താന്‍ മൂന്നാമത് എത്തിയതായി ഡിംപല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. നാലാം സ്ഥാനത്ത് റംസാനും അഞ്ചാം സ്ഥാനത്ത് അനൂപുമാണെന്നും സൂചനകള്‍ പറയുന്നു. കിടിലം ഫിറോസിന് ആറാമത് എത്താനേ സാധിച്ചുള്ളു. എഴാമത് ഋതുവും എട്ടാമനായി നോബിയുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥ അറിയാന്‍ ഫിനാലെ കാണണം.
