ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന് ശേഷം ദുബായിലേക്ക് പറന്ന് ലാലേട്ടൻ; ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് സാക്ഷിയായി…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപോരാട്ടത്തിന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോൾ മത്സരം കാണാന്‍ കേരളത്തില്‍ നിന്ന് ലാലേട്ടനും.
മലയാളത്തിന്റെ മെഗസ്റ്റാര്‍ മോഹൻലാലും മത്സരത്തിന് കാണിയായി എത്തി. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു മത്സരം. തന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് താരം ദുബായിലേക്ക് പറന്നത്.
ഐ പി എല്‍ ഫൈനല്‍ മത്സരത്തിന് സാക്ഷിയായ മോഹന്‍ലാല്‍ മനോരമ ദിനപത്രത്തില്‍ പങ്കുവച്ചത്
ഞാന്‍ പല സ്റ്റേഡിയങ്ങളിലും കളി കണ്ടിട്ടുണ്ട്. പക്ഷേ ഈ ഐ പി എല്‍ ഫൈനല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സ്റ്റേഡിയത്തിന്റെ അലറിമറിയുന്ന ലഹരിയായിരുന്നു എല്ലാക്കാലവും കളിയുടെ ലഹരിക്കു മുന്‍പു തലയ്ക്ക് പിടിക്കുന്നത്.
ഫുട്ബോളിലായാലും, ക്രിക്കറ്റിലായാലും, റഗ്ബിയായാലും ഇതിന് മാറ്റമില്ല. സ്‌റ്റേഡിയത്തില്‍ ഇരിക്കുമ്ബോള്‍ എല്ലാവര്‍ക്കും ഒരു മനസ്സാണ്.
എന്നാല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനലിന് ആരവവും ആളുമില്ലാതെ ഇരിക്കുന്നതു വേറെയൊരു അനുഭവമാണ്. കളിക്കു കളിയുടെ ലഹരിയുണ്ട്.
അതു നേരില്‍ കാണുന്നതു വല്ലാത്ത അനുഭവവുമാണ്. .അതിലൂടെത്തന്നെയാണു ഞാന്‍ കടന്നു പോയത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീണപ്പോഴാണ് ശരിക്കും ഞെട്ടിയത്.
മുന്‍പായിരുന്നെങ്കില്‍ വിക്കറ്റു വീണ ആ നിമിഷം ഒരു വെടിക്കെട്ടുപോലെ ഇവിടം കുലുക്കിയേനെ. കാലിയായ ഗാലറികള്‍ക്ക് നടുവിലാണല്ലോ ഞാനിരിക്കുനത് എന്നു തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടല്‍ ഇപ്പോഴും ഉള്ളിലുണ്ട്.
പക്ഷേ നിശ്ശബ്ദതയ്ക്കും മേലെയായിരുന്നു ഈ ഐപിഎല്‍ ഫൈനല്‍ നല്‍കിയ അനുഭവം.ഒരോ പന്തിലും ആവേശം നിറച്ച ഫൈനല്‍’. മോഹന്‍ലാല്‍ കുറിക്കുന്നു