മലയാളികളുടെ പ്രിയ നടിയാണ് അപര്‍ണ ബാലമുരളി. ഇപ്പോൾ ഇതാ സിനിമയിലുള്ള തന്നെ വിഷമിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം
ജാഡയില്ലാതെ പെരുമാറുന്നവര്‍ക്ക് പറയുന്ന ഒരു വാക്കിനു വില ഉണ്ടാകില്ലെന്നും ഇത് സിനിമയിലെ ഒരു പ്രധാന പ്രശ്നമാണെന്നും ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് അപര്‍ണ ബാലമുരളി.
‘സിനിമയില്‍ നമ്മള് ഭയങ്കര കൂളായാല്‍ വില കിട്ടണമെന്നില്ല. എനിക്ക് അത് നന്നായി ഫീല്‍ ചെയ്തിട്ടുണ്ട്. കുറച്ചു ജാഡയൊക്കെയിട്ട് നിന്നിരുന്നേല്‍ പറയുന്ന വാക്കിനു വില ഉണ്ടാകുമായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. അങ്ങോട്ട് പോയി ഒരാളെ കാണുമ്പോള്‍ ആ കാണാന്‍ പോകുന്ന ആളിന്റെ വാക്കിനു ഭയങ്കര വാല്യുവാണ്.
സിംപിളായി നിന്നാല്‍ ഇവന് പറയുന്നത് അല്ലെങ്കില്‍ ഇവള് പറയുന്നത് മുഖവുരയ്ക്ക് എടുക്കണ്ട എന്നൊരു രീതി സിനിമയിലുണ്ട്. അത് തമിഴിലായാലും, മലയാളത്തിലായാലും അങ്ങനെയാണ്. അതൊരു നടിക്ക് മാത്രം ഫേസ് ചെയ്യേണ്ടി വരുന്ന കാര്യമല്ല.
ഒരു നടനായാല്‍ പോലും കുറച്ചു അടുത്ത് ഇടപഴകി ബഹളം വച്ചൊക്കെ പെരുമാറിയാല്‍ നമ്മള് പറയുന്ന ഡിസിഷന്‍ ഒന്നും ആരും മൈന്‍ഡ് വയ്ക്കത്തേയില്ല. ജാഡയും ബുദ്ധി ജീവി സ്റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കും’.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...