Malayalam
സൂര്യയെ തേടി വീണ്ടും ആ സമ്മാനം! അയച്ച ആളെ വെളിപ്പെടുത്തി! ആ സ്നേഹം ഞെട്ടിച്ചു….. സ്നേഹത്തിനു മുന്നിൽ തോറ്റു പോകും
സൂര്യയെ തേടി വീണ്ടും ആ സമ്മാനം! അയച്ച ആളെ വെളിപ്പെടുത്തി! ആ സ്നേഹം ഞെട്ടിച്ചു….. സ്നേഹത്തിനു മുന്നിൽ തോറ്റു പോകും
ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. മോഡലിംഗ് രംഗത്തേയും സജീവസാന്നിധ്യമാണ് സൂര്യ
ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും അവസാനം പുറത്തായ മത്സരാര്‍ത്ഥിയെന്ന പ്രത്യേകതയും സൂര്യയ്ക്കുണ്ട്. തുടക്കം മുതല്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ഇരയായ വ്യക്തിയായിരുന്നു സൂര്യ. ബിഗ് ബോസ് വീട്ടിനുള്ളില്‍ കാണുന്ന സൂര്യ യഥാര്‍ത്ഥ സൂര്യയല്ലെന്നും പുറത്തുള്ള സൂര്യയുടെ സ്വഭാവം വേറെയാണെന്നുമെല്ലാം പലരും ആരോപിച്ചിരുന്നു.
സൂര്യയുമായി മുൻപരിചയമുണ്ടായിരുന്ന ബിഗ് ബോസിലെ തന്നെ സഹ മത്സരാർത്ഥി പൊളി ഫിറോസാണ് ആദ്യം ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതും, എന്നാല്‍ ഇത്തരം ആരോപണങ്ങൾ ഒന്നും കൊണ്ട് സൂര്യയെ തളർത്താൻ ആർക്കും സാധിച്ചിരുന്നില്ല. വീണിടത്തുനിന്നെല്ലാം തന്നെ ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുകയായിരുന്നു. എല്ലാ വിമര്‍ശനങ്ങളേയും അതിജീവിച്ച സൂര്യ ഇപ്പോൾ ജീവിത്തത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ബിഗ് ബോസ്സിൽ നിന്നും പുറത്ത് വന്നതിന് ശേഷം സൈബർ ആക്രമണം സൂര്യയ്ക്ക് നേരിടേണ്ടിവന്നിരുന്നു. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിന്ന സൂര്യ പിന്നീട് ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങൾ എല്ലാം സൂര്യ ആരാധകരുമായി പങ്ക് വെക്കാറുണ്ട്
ഇപ്പോൾ ഇതാ സൂര്യ യുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സൂര്യയെ തേടി ഒരു സ്നേഹ സമ്മാനം എത്തിയിരിക്കുകയാണ്. തനിയ്ക്ക് സ്നേഹത്തോടെ ലഭിച്ച കേക്കുകളാണ് സൂര്യ പങ്കുവെച്ചിരിക്കുന്നത്. സൂര്യ ഒഫീഷ്യൽ ആർമിയും, സൂര്യ ആർമി ഒഫീഷ്യലുമാണ് സൂര്യയ്ക്ക് ഈ സ്നേഹ
സമ്മാനം അയച്ചിരിക്കുന്നത്. സൂര്യ പങ്കുവെച്ച ഈ വീഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ സൂര്യയുടെ ആർമി പേജുകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്
ഇതിന് മുൻപ് ഫയ്‌ബാർ വർക്കോട് കൂടിയുള്ള ഒരു ഡ്രീം ക്യാച്ചർ സൂര്യയ്ക്ക് ഒരു ആരാധിക നൽകിയിട്ടുണ്ട്. അമ്മു എന്ന പാലക്കാട്ടുകാരിയായ ആരാധിക കൊടുത്ത സ്നേഹ സമ്മാനമായിരുന്നു അത്, സൂര്യയുടെ ഒരു ഫോട്ടോയും ഇത് പതിപ്പിച്ചിട്ടുണ്ട്. തന്റെ ആരാധിക നൽകിയ സമ്മാനം വലിയ സ്നേഹത്തോടെയാണ് സൂര്യ സ്വീകരിച്ചിരിക്കുന്നത്. ബിഗ് ബോസ് അവസാനിച്ചിട്ടുണ്ടെങ്കിലും ആ സ്നേഹം സമ്മാനങ്ങളായി മത്സരാര്തികളുടെ ഇടയിലേക്ക് എത്തും
