Connect with us

വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ തന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു…. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; ആ കാര്യം എന്നെ ഞെട്ടിച്ചു! സരിത അന്ന് പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു

Malayalam

വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ തന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു…. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; ആ കാര്യം എന്നെ ഞെട്ടിച്ചു! സരിത അന്ന് പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു

വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ തന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു…. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; ആ കാര്യം എന്നെ ഞെട്ടിച്ചു! സരിത അന്ന് പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു

താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന് നടി സരിത.. 1988ല്‍ ആയിരുന്നു മുക്ഷേിന്റെയും സരിതയുടെയും വിവാഹം. ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം 2013ല്‍ ആണ് നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്യുന്നത്.

യുഎഇയില്‍ റാസല്‍ഖൈമയിലാണ് സരിത ഇപ്പോള്‍ താമസിക്കുന്നത്. വിവാഹമോചന വിഷയത്തില്‍ മുമ്പും സരിത പ്രതികരിച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ് എന്നാണ് 2016ല്‍ മുകേഷ് കൊല്ലത്ത് നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ സരിത പറഞ്ഞത് ഇങ്ങനെയായിരുന്നു

‘വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ തന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ നിന്ന് തന്റെയും മക്കളുടെയും പേര് നീക്കം ചെയ്തു. ഇത് ഞെട്ടിച്ചു. മുകേഷ് തന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്. തന്റെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കാന്‍ പോലും മുകേഷ് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളില്‍ മൗനം പാലിച്ചത്. നടിമാര്‍ക്ക് ശബ്ദം നല്‍കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് താന്‍ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിംഗില്‍ ആക്കിയത്.

മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. മുകേഷ് വീണ്ടും വിവാഹിതനായത് താന്‍ ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. ഇപ്പോഴും തന്റെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് മുകേഷിന്റെ പേരാണ്. വസ്തുവകകളുടെ രേഖകളില്‍ തങ്ങളുടെ പേരുകള്‍ ഒന്നിച്ചാണുള്ളത്. മുകേഷിനെതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാന്‍ കേരളത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്.

More in Malayalam

Trending

Recent

To Top