Malayalam
ആരാധകരുടെ ഡിക്യുവിന് തെലുങ്ക് സിനിമാലോകത്തിന്റെ വമ്പൻ പിറന്നാൾ സമ്മാനം; വൈറലായി വീഡിയോ !
ആരാധകരുടെ ഡിക്യുവിന് തെലുങ്ക് സിനിമാലോകത്തിന്റെ വമ്പൻ പിറന്നാൾ സമ്മാനം; വൈറലായി വീഡിയോ !
മലയാളികൾ ഇന്ന് ആഘോഷത്തിമിർപ്പിലാണ്. മലയാളത്തിന്റെ സ്വന്തം യുവ നടൻ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമാണ് ഇന്ന്. മലയാളികൾക്കൊപ്പം ഇന്ത്യൻ സിനിമാ ലോകം തന്നെ ദുല്‍ഖര്‍ സല്മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്.
ഇപ്പോൾ വൈറലായിരിക്കുന്നത് തെലുങ്ക് സിനിമയായ പ്രൊഡക്ഷന്‍ നമ്പര്‍ സെവന്റെ പ്രവര്‍ത്തകര്‍ യുവ നായകന് കൊടുത്ത പിറന്നാൾ സമ്മാനമാണ് . അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമായ പ്രൊഡക്ഷന്‍ നമ്പര്‍ സെവനില്‍ നായകന് ദുല്‍ഖര്‍ സല്‍മാനാണ്.
ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെയാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.
കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.
മലയാള സിനിമയില്‍ സജീവമാവുമ്പോഴും തമിഴിലും ഹിന്ദിയിലും തെലുങ്കിലും ദുല്‍ഖര്‍ സിനിമകള്‍ ചെയ്യാറുണ്ട്. തമിഴില്‍ അവസാനമായി റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ മികച്ച അഭിപ്രായമായിരുന്നു നേടിയിരുന്നത്.
തമിഴില്‍ ദുല്‍ഖറിന്റേതായി ഇനി വരാനുള്ള ചിത്രം ഹേ സിനാമിക എന്ന ചിത്രമാണ്. പ്രമുഖ കൊറിയോഗ്രാഫര്‍ ബൃന്ദ ഗോപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ റിലീസായ ദുല്‍ഖറിന്റെ അവസാന ചിത്രം വരനെ ആവശ്യമുണ്ട് മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരത്തിന് ഇന്നത്തെ ദിവസം തുടങ്ങിയതുമുതൽ ആശംസാ പ്രവാഹമാണ്.
ABOUT D Q
