Connect with us

പിഷാരടിയാണ് മുകേഷിനെ പരിചയപ്പെടുത്തി കൊടുത്തത്…. പരിചയപ്പെട്ട് അഞ്ച് ആറ് വർഷങ്ങൾ ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്…. എന്നാൽ വേർപിരിഞ്ഞപ്പോൾ!

Malayalam

പിഷാരടിയാണ് മുകേഷിനെ പരിചയപ്പെടുത്തി കൊടുത്തത്…. പരിചയപ്പെട്ട് അഞ്ച് ആറ് വർഷങ്ങൾ ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്…. എന്നാൽ വേർപിരിഞ്ഞപ്പോൾ!

പിഷാരടിയാണ് മുകേഷിനെ പരിചയപ്പെടുത്തി കൊടുത്തത്…. പരിചയപ്പെട്ട് അഞ്ച് ആറ് വർഷങ്ങൾ ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്…. എന്നാൽ വേർപിരിഞ്ഞപ്പോൾ!

മുകേഷിന്റെയും മേതിൽദേവികയുടെയും വിവാഹമോചന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. 2011 ലാണ് 25 വര്‍ഷത്തെ വിവാഹ ജീവിതം നിയമപരമായി ഇരുവരും അവസാനിപ്പിച്ചത്.

അതിന് പിന്നാലെയായിരുന്നു മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ മുകേഷിനെതിരെ പുറത്ത് വന്നത് നിസാരകാര്യങ്ങളല്ല.

എന്നാലിപ്പോഴിതാ ഇരുവരും തമ്മിൽ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നതിന് പിന്നാലെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച്‌ മേതില്‍ ദേവിക രംഗത്ത് എത്തിയിരുന്നു.

ഇരുവരുടെയും വേർപിരിയലിനെ കുറിച്ചുള്ള വാർത്ത പ്രചരിക്കുമ്പോൾ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വർത്തയും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. മുകേഷിന്റെ സഹോദരി സന്ധ്യയാണ് വിവാഹാലോനയുമായി വീട്ടിൽ വരുന്നത്. എന്നാൽ പൂർണ്ണമായും പ്രണയവിവാഹമായിരുന്നില്ലെന്നും മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ദേവിക പറഞ്ഞിരുന്നു.

എന്നാൽ അതിന് മുൻപ് തന്നെ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. പിഷാരടി കാരണമാണ് ഇരുവരും പരിചയപ്പെടുന്നത്. മുകേഷുമായുള്ള വിവാഹത്തിന് മുൻപ് തന്നെ പിഷാരടിയ്ക്ക് ദേവികയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. പിഷാരടിക്ക് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. കലാമണ്ഡലത്തിൽ വിവാഹമാലോചിക്കാൻ പറ്റിയ പെൺകുട്ടികൾ ഉണ്ടോഎന്ന് പിഷാരടി ചോദിക്കുമായിരുന്നു. എന്നാൽ അലോചിക്കാമെന്ന് മാത്രമാണ് മറുപടി നൽകിയത്.

ഒരു ഖത്തർ പരിപാടി കഴിഞ്ഞ് വരുമ്പോഴാണ് മുകേഷും ദേവികയും ആദ്യമായി കാണുന്നത്. പിഷാരടിയാണ് മുകേഷിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇതിനെ കുറിച്ച് പിഷാരടി ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് പരിചയപ്പെട്ട് അഞ്ച് ആറ് വർഷങ്ങൾ ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. ഒരു ടിവി ഷോയുടെ സെറ്റിൽ നിന്നാണ് ആരോടും പറയാതെ വിവാഹം കഴിക്കാനായി പോയത്.

പിറ്റേന്ന് പത്രം കണ്ടാണ് പിഷാരടി പോലും വിവാഹത്തെ കുറിച്ച് അറിഞ്ഞത്. ഇതിനെ കുറിച്ച് പിഷാരടി മുൻപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹമോചനത്തിനെ കുറിച്ചള്ള വാർത്ത ചർച്ചയാകുമ്പോൾ താരങ്ങളുടെ കല്യാണത്തെ കുറിച്ചുളള വാർത്തകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. മുകേഷിനെ പോലെ ദേവികയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ വീട്ടിലാണ് ഇപ്പോഴുള്ളത്.

ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് തീരുമാനം. ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറാണ് ദേവിക. കൂടാതെ നൃത്ത റിയാലിറ്റി ഷോകളിലും വിധി കർത്തവായി എത്താറുണ്ട്. നിരവധി പുരസ്കാരങ്ങളും ദേവികയ്ക്ക് ലഭിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top