Connect with us

അല്‍പ സ്വല്‍പം വകതിരിവ്……പാലാ രൂപതയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍

Malayalam

അല്‍പ സ്വല്‍പം വകതിരിവ്……പാലാ രൂപതയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍

അല്‍പ സ്വല്‍പം വകതിരിവ്……പാലാ രൂപതയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍

കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാലാ രൂപതയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജിയോ ബേബി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. അല്‍പ സ്വല്‍പം വകതിരിവ്’ എന്ന ക്യാപ്ഷനോടെ പാലാരൂപതയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ജിയോ ബേബിയുടെ വിമര്‍ശനം.

കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് ധനസഹായമടക്കമാണ് രൂപത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് രൂപതയുടെ പ്രഖ്യാപനം.

ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവ മെഡിസിറ്റി പാല സൗജന്യമായി നല്‍കുമെന്നും പാലാ രൂപതയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റില്‍ പറയുന്നു.

പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

More in Malayalam

Trending

Recent

To Top