Connect with us

റിതു പിന്നിലായതിന്റെ കാരണം തേടി ആരാധകർ; ജിയാ ഇറാനിയുടെ വാക്കുകൾ പിഴച്ചതോ? റിതുവിനെ ആരാധകർ കൈവിട്ടതിന് പിന്നിൽ !

Malayalam

റിതു പിന്നിലായതിന്റെ കാരണം തേടി ആരാധകർ; ജിയാ ഇറാനിയുടെ വാക്കുകൾ പിഴച്ചതോ? റിതുവിനെ ആരാധകർ കൈവിട്ടതിന് പിന്നിൽ !

റിതു പിന്നിലായതിന്റെ കാരണം തേടി ആരാധകർ; ജിയാ ഇറാനിയുടെ വാക്കുകൾ പിഴച്ചതോ? റിതുവിനെ ആരാധകർ കൈവിട്ടതിന് പിന്നിൽ !

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളാണ് റിതു മന്ത്ര. നടിയും മോഡലുമായ റിതു ബിഗ് ബോസിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. അവിവാഹിതയായ താരം പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഷോ യുടെ അവസാനത്തിൽ വലിയ രീതിയിൽ പ്രചരിക്കുകയുണ്ടായി. കാമുകന്‍ ആരാണെന്ന് റിതു ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആ കാമുകൻ താനാണ് എന്ന അവകാശവാദവുമായി മോഡലും നടനുമായ ജിയാ ഇറാനി എത്തിയതോടെ റിതു ആരാധകരും ആകെ ആശയക്കുഴപ്പത്തിലായിരുന്നു.

നാല് വര്‍ഷത്തിന് മുകളിലായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഒരു അഭിമുഖത്തില്‍ ജിയ വ്യക്തമാക്കിയത്. എന്നാല്‍ റിതു ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും പറയാത്തത് കൊണ്ട് ആരാധകർ ഇപ്പോഴും നിരാശയിലാണ് . ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ സ്ഥിതിയ്ക്ക് ഉടന്‍ പ്രണയത്തെ കുറിച്ച് റിതു വെളിപ്പെടുത്തുമെന്നാണ് അറിയുന്നത്.

എന്നാൽ ഫിനാലെയിൽ ഏഴാം സ്ഥാനമാണ് റിതുവിന് ലഭിച്ചത് . ഇതൊരു പരാജയമാകുന്നില്ല. കാരണം അവസാനം വരെ മത്സരിച്ച റിതു ബിഗ് ബോസ് ഷോയുടെ ഫൈനൽ മത്സരാർത്ഥിയായത് തന്നെ വിജയമാണെന്നാണ് ആരാധകർ പറയുന്നത്.

ബിഗ് ബോസ് സീസൺ ത്രീയിലെ വേറിട്ട മത്സരാർത്ഥിയായി റിതുവിനെ എന്നും പ്രേക്ഷകർ ഓർക്കും. തുടക്കം തന്നെ വളരെയധികം ശക്തയായിട്ടാണ് റിതു മത്സരിച്ചത്. അധികം ആരോടും കൊച്ചുവർത്തമാനം പറയാനും പരദൂഷണം കേൾക്കാനും പോകാത്തത് കൊണ്ടുതന്നെ റിതു ആദ്യ ആഴ്ചയിൽ എലിമിനേഷനിൽ എത്തുകയുണ്ടായി.

താൻ കൂടുതൽ വോട്ട് നേടി എലിമിനേഷനിൽ ഉണ്ടെന്ന് ബിഗ് ബോസ് അനൗൺസ് ചെയ്യുന്ന സമയം, ‘വൗ’ എന്നുപറഞ്ഞ് പൂർണമായ ചിരിയോടെ എഴുന്നേറ്റുനിന്ന റിതുവിനെ ബിഗ് ബോസ് പ്രേക്ഷകരാരും മറന്നുകാണില്ല.

തുടക്കം മുതൽ പുറത്താക്കുമോ എന്ന ഭയമില്ലാതെ , അനാവശ്യ ചാപല്യങ്ങളോ കണ്ണീർ സീരിയൽ നായികയാകാനോ ഇടകൊടുക്കാത്ത ശക്തയായി മത്സരിച്ച താരമാണ് റിതു. ബിഗ് ബോസ് ഹൗസിൽ 95 ദിവസവും ഒരുപോലെ നിന്ന വ്യക്തി. റംസാനുമായുള്ള സൗഹൃദത്തെ ഹൗസിനകത്ത് ഗോസ്സിപ്പാക്കിയപ്പോൾ പോലും പുരോഗമനപരമായ മറുപടി കൊണ്ട് നേരിട്ടവൾ.

ഒരു പിആർ വർക്ക് ഇല്ലാതെയും, പുറത്ത് കാമുകൾ എന്നുപറഞ്ഞു നടക്കുന്ന ഒരുത്തൻ കട്ടയ്ക്ക് ഡീഗ്രേഡ് ചെയ്തിട്ടും, കുലസ്ത്രീ കുലപുരുഷന്മാർ ഡീഗ്രേഡിങ് നടത്തിയിട്ടും 95 ദിവസം 8 നോമിനേഷനുകളിൽ വന്നിട്ടും അവസാനം വരെ വിജയിച്ചു നില്ക്കാൻ ഋതുവിന്‌ സാധിച്ചു എന്നാണ് ആരാധാകർ പറയുന്നത്.

അമ്മയുടെ തണലിൽ വളർന്ന് അമ്മയ്ക്ക് തണലായി മാറിയവൾ, എന്നിട്ടും കുടുംബ പ്രാരാബ്ധങ്ങൾ ഒന്നും പരസ്യമാക്കി വോട്ടു ചോദിച്ചിട്ടില്ല റിതു. മത്സരത്തിൽ എട്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും റിതുവിന്റെ സന്തോഷത്തിന് ഒരു മങ്ങലും സംഭവിച്ചിട്ടില്ല എന്നത് വ്യക്തമാക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് റിതു പോസ്റ്റ് ചെയ്തിരിക്കുന്നതും.

എങ്കിലും എന്തുകൊണ്ട് റിതുവിന് വോട്ട് കിട്ടിയില്ല എന്ന ചോദ്യം ആരാധകർക്കിടയിലുണ്ട്. അതിന് വ്യക്തമായ കാരണവും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ മറ്റെല്ലാ മത്സരാർത്ഥികളും ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവച്ച് വോട്ടുതേടിയെത്തിയിരുന്നു. എന്നാൽ റിതു ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തെത്തിയ ശേഷം ഏറെ സ്നേഹിക്കുന്ന പാട്ടുകളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

അതേ സമയം ജിയാ ഇറാനിയുടെ പേര് റിതുവിന് പാരയായി എന്നും ആരാധകർ പറയുന്നുണ്ട്. ഫിനാലയ്ക്ക് ശേഷം ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി ജിയാ പങ്കുവച്ച ഫോട്ടോസും ശ്രദ്ധ നേടിയിരുന്നു. ഭാഗ്യം തുണച്ചില്ല. അടുത്ത തവണ നോക്കാം എന്നുള്ള ഗൂഗിള്‍ പേ യുടെ സ്‌ക്രീന്‍ ഷോട്ട് ആണ് ജിയ ഇട്ടിരിക്കുന്നത്.

ഒപ്പം അഹങ്കാരത്തിന് ദൈവം തന്നതാണെന്ന് കൂടി ക്യാപ്ഷനായി കൊടുത്തു. ആരെയാണ് ഉദ്ദേശിച്ചതെന്നോ , റിതു ബിഗ് ബോസ് ടൈറ്റില്‍ വിന്നർ ആവാത്തത് കൊണ്ടാണോ എന്നൊന്നും വ്യക്തമല്ല.

about rithu manthra

More in Malayalam

Trending