Malayalam
കൂക്കിവിളികളും പരിഹാസവും ;ബിഗ് ബോസ് തലയിൽ മുണ്ടിട്ട് ഓടിയിട്ടുണ്ട്; മണിക്കുട്ടൻ മാറിനിന്ന സമയത്തൊക്കെ ശരിക്കും കഷ്ടപ്പെടുത്തുന്ന മത്സരങ്ങളായിരുന്നു അതിൽ നന്നായി പെർഫോം ചെയ്തവരൊക്കെ മണ്ടന്മാരായി ; ബിഗ് ബോസിന് ട്രോൾ പെരുമഴ!
കൂക്കിവിളികളും പരിഹാസവും ;ബിഗ് ബോസ് തലയിൽ മുണ്ടിട്ട് ഓടിയിട്ടുണ്ട്; മണിക്കുട്ടൻ മാറിനിന്ന സമയത്തൊക്കെ ശരിക്കും കഷ്ടപ്പെടുത്തുന്ന മത്സരങ്ങളായിരുന്നു അതിൽ നന്നായി പെർഫോം ചെയ്തവരൊക്കെ മണ്ടന്മാരായി ; ബിഗ് ബോസിന് ട്രോൾ പെരുമഴ!
മലയാളികൾ ഏറെ ഗൗരവത്തോടെ ആസ്വദിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് ഷോ. ആദ്യ രണ്ടു സീസണും മലയാളത്തിൽ മികച്ചുനിന്നതിനാൽ തന്നെ മൂന്നാം സീസണിന് നിറഞ്ഞ വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ആദ്യ സീസണിൽ മാത്രമാണ് ഗംഭീരമായൊരു ഫിനാലെ പര്യവസമുണ്ടായത്. രണ്ടാം സീസൺ കൊറോണ പ്രതിസന്ധിയിൽ പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. മൂന്നാം സീസണിലും കൊറോണ വില്ലനായെങ്കിലും ബിഗ് ബോസ് ടീം വളരെ കരുത്തോടെ ഫൈനലായിലേക്ക് എത്തിക്കുകയായിരുന്നു.
ഏറെ നാളുകളായി മലയാളികള്‍ കാത്തിരുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകുമെന്ന വാർത്ത അറിയാൻ വേണ്ടിയായിരുന്നു . ഫിനാലെയുടെ അടുത്തെത്തി നില്‍ക്കെയായിരുന്നു ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതോടെ ഇത്തവണയും വിജയിയെ കണ്ടെത്താനാകാതെ ബിഗ് ബോസ് മലയാളം സീസണ്‍ 3യും അവസാനിപ്പിക്കുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനൽകിയതോടെയാണ് വീണ്ടും ആരാധകർ പ്രതീക്ഷയിലായത്.
എന്നാൽ, ഫിനാലെ കഴിഞ്ഞപ്പോൾ ഈ പ്രതീക്ഷയൊക്കെ തകിടം മറിഞ്ഞതായിട്ടാണ് സോഷ്യൽ മീഡിയ പറയുന്നത്. ബിഗ് ബോസ് ഷോയുടെ നിയമപ്രകാരം , മത്സരങ്ങൾക്കിടയിൽ ആഴ്ചതോറും നടത്തുന്ന എലിമിനേഷൻ പ്രോസസ് ഉണ്ട്. അതിൽ പ്രേക്ഷരുടെ വോട്ടിലൂടെയാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഹൗസിൽ തുടരാൻ സാധിക്കുക.
എലിമിനേഷനിൽ വരുന്നവർക്കു വേണ്ടത്ര വോട്ട് പ്രേക്ഷകർ കൊടുക്കാതിരുന്നാൽ അവർ പുറത്താകും. എന്നാൽ, ഫൈനൽ വിജയിയെ കണ്ടെത്തുന്നത് അവസാനത്തെ ദുർഘടം പിടിച്ച മത്സരങ്ങളിലൂടെയാണ്. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസൺ മാത്രമാണ് അത്തരത്തിൽ നടത്തിയിട്ടുള്ളത്. രണ്ടാം സീസൺ കൊറോണ പ്രതിസന്ധി കാരണം പൂർത്തിയായിട്ടില്ല.
അതേസമയം മൂന്നാം സീസണിൽ ഫിനാലെ നടത്താനായി വോട്ടിങ് ഏർപ്പെടുത്തുകയായിരുന്നു. കൂടുതൽ വോട്ട് നേടുന്നവർ ഒന്നാം സ്ഥാനത്ത് എന്ന രീതിയിൽ. ഈ രീതിയോട് തുടക്കം മുതൽ തന്നെ പ്രേക്ഷകർക്ക് എതിർപ്പായിരുന്നു. ഇപ്പോഴിതാ വിജയിയെ പ്രഖ്യാപിച്ചതോടെ പ്രേക്ഷകർ ഒന്നടങ്കം ബിഗ് ബോസിന് എതിരെ തിരിഞ്ഞിരിക്കുകയാണ്.
മണിക്കുട്ടന് ഫസ്റ്റ് കിട്ടാൻ ഒരുതരത്തിലും അർഹതയില്ലന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്. മനഃസാന്നിധ്യം പരീക്ഷിക്കുന്നതിനുള്ള ഒരു ഷോയിൽ മതിയാക്കി പുറത്തുപോയ വ്യക്തിയെ തിരികെ പിച്ചുകൊണ്ടുവന്ന് കപ്പ് കൊടുക്കുന്നത് വേറെ നല്ല മത്സരാർത്ഥികൾ ഇല്ലാഞ്ഞിട്ടാണോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
“റംസാൻ ഒക്കെ എത്ര നന്നായിട്ട് കളിക്കുന്നവർ ആയിരുന്നു. ഏത് കടുത്ത മത്സരവും ചങ്കൂറ്റത്തോടെ നേരിടും. വോട്ടിന് മാത്രം പ്രാധാന്യം ഉണ്ടായിരുന്നുവെങ്കിൽ ഒരു വോട്ട് മത്സരം വെച്ചാൽ മതിയായിരുന്നല്ലോ. മണിക്കുട്ടൻ മാറിനിന്ന സമയത്തൊക്കെ ശരിക്കും കഷ്ടപ്പെടുത്തുന്ന മത്സരങ്ങളായിരുന്നു അതിൽ നന്നായി പെർഫോം ചെയ്തവരൊക്കെ മണ്ടന്മാരായി കഷ്ടം” എന്നാണ് ഒരു ആരാധകന്റെ കമെന്റ്.
ഇതാണ് റിസൾട്ട് എങ്കിൽ ഇതൊരുമാതിരി തട്ടിക്കൂട്ടാണെന്നു മലയാളികൾക്ക് സംശയിക്കേണ്ടിവരും. കാരണം
ഇതിൽ പറയുന്ന മൂന്നു പേരും മലയാളികൾക്ക് അത്ര ഇഷ്ട്ടപെട്ടവരൊന്നും അല്ല . റംസാൻ ഒക്കെ റിയൽ ആയി നിന്നതിനാൽ തന്നെ പ്രശംസകളും വിമർശനങ്ങളും നേടിയിട്ടുണ്ട്. അല്ലാതെ ഇവരെപ്പോലെ ഫെയ്ക്കുകളെയൊന്നും അല്ല. ഇങ്ങനെയാണ് റിസൾട്ട് എങ്കിൽ മേലാൽ ഇതുപോലത്തെ ഏർപ്പാടുമായി ഏഷ്യാനെറ്റ് ഇനി കേരളത്തിലേക്ക് വരരുതെന്നുപോലും ആരാധകർ പറയുന്നു.
എന്നാൽ, മത്സരാർത്ഥികളെ ട്രോളുന്നവരും കുറവൊന്നുമല്ല, എന്റെ കപ്പെവിടെ … എന്ന് അച്ചടി ഭാഷയുടെ ഉപഞ്ജാതാവായ പ്രവ ജന സിംഹം ഒരു കിടിലൻ ചോദ്യം ചോദിചെന്ന് കേട്ടു..എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്.
about bigg boss
