Malayalam
അന്ന് തിലകന് ചേട്ടന് കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതൊക്കെ തനിക്ക് മനസിലായത്; വിന്ദുജ മേനോന്
അന്ന് തിലകന് ചേട്ടന് കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതൊക്കെ തനിക്ക് മനസിലായത്; വിന്ദുജ മേനോന്
സിനിമയില്‍ നടന് തിലകന് തന്ന ഉപദേശങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് മനസിലായതെന്ന് നടി വിന്ദുജ മേനോന്. പവിത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ കാര്യങ്ങളാണ് വിന്ദുജ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
അന്ന് തിലകന് ചേട്ടന് കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു. ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാല്‍ അല്ലെങ്കില്‍ ഒരു സീന്‍ കഴിഞ്ഞാല്‍ അത് മനസില്‍ വയ്ക്കരുത്. കട്ട് പറഞ്ഞാല്‍ നമ്മളും അതില്‍ നിന്ന് കട്ടാകണം. കഴിഞ്ഞ സീന്‍ കുറച്ച് കൂടി നന്നാക്കാമായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ മനസ് ഫ്രഷ് ആവില്ല എന്ന്.
ആ ചിന്ത അടുത്ത സീനിനെ ബാധിക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതൊക്കെ തനിക്ക് മനസിലായത് എന്നാണ് വിന്ദുജ പറയുന്നത്. കണ്ണു കൊണ്ടുള്ള അഭിനയത്തെ കുറിച്ചെല്ലാം പറഞ്ഞ് തന്നത് തിലകനാണെന്നും വിന്ദുജ പറയുന്നു.
1994ല്‍ പുറത്തിറങ്ങിയ പവിത്രം ചിത്രത്തില്‍ തിലകന്റെ മകള്‍ മീനാക്ഷി എന്ന കഥാപാത്രമായാണ് വിന്ദുജ വേഷമിട്ടത്. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ പി. ബാലചന്ദ്രന്റേത് ആയിരുന്നു. മോഹന്‍ലാല്‍, ശോഭന, ശ്രീനിവാസന്, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു
