Connect with us

ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു…. ജീവിതത്തില്‍ നീ തന്ന എല്ലാ സ്‍നേഹത്തിനും വെളിച്ചത്തിനും നന്ദി മതിയാകില്ല; പ്രിയതമയ്ക്ക് പിറന്നാളാശംസകളുമായി ഷാജി കൈലാസ്

Malayalam

ആനിയ്ക്ക് പിറന്നാൾ ആശംസകളുമായി ഭർത്താവും സംവിധായകനുമായ ഷാജി കൈലാസ്. ഓരോ ദിവസവും കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നുവെന്ന് ഷാജി കൈലാസ് കുറിച്ചു.

‘നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ അടുത്ത സുഹൃത്ത്, എന്റെ ഹീറോ എന്നിങ്ങനെ നിന്നെ എനിക്ക് ദൈവം സമ്മാനിച്ചു. ജീവിതത്തില്‍ നീ തന്ന എല്ലാ സ്‍നേഹത്തിനും വെളിച്ചത്തിനും നന്ദി മതിയാകില്ല.’ ഷാജി കൈലാസ് പറയുന്നു.

1993 ല്‍ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് ആനി അഭിനയത്തിലേക്കെത്തിയത്. പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 96ൽ കിരീടമില്ലാത്ത രാജാക്കന്മാരാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഷാജി കൈലാസുമായുള്ള വിവാഹത്തോടെയാണ് അഭിനയ രംഗത്തോട് വിട പറഞ്ഞത്.

പിന്നീട് ടെലിവിഷൻ ഷോ അവതാരകയായും തിരുവനന്തപുരത്ത് ഹോട്ടൽ ബിസിനസ് മേധാവിയായും ആനി തിളങ്ങി. ടിവി.യിലെ ആനിയുടെ കുക്കറി ഷോയ്ക്കും നിരവധി ആരാധകരുണ്ട്. മൂത്ത മകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിർമാണ കേന്ദ്രത്തിന്റെയും മേൽനോട്ടം ആനിയുടേതാണ്. മൂന്ന് മക്കളാണ് ഷാജി കൈലാസ്-ആനി ദമ്പതികൾക്കുള്ളത്; ജഗൻ, ഷാരോൺ, റുഷിൻ. ഇതിൽ ഇളയമകനായ റുഷിൻ ‘താക്കോൽ’ എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ഷാജി കൈലാസും ആനിയും 1996ലാണ് വിവാഹിതരായത്. മൂന്ന് ആണ്‍മക്കളാണ് ദമ്പതികള്‍ക്ക്. ജഗന്നാഥൻ, ഷാരോൺ, റോഷൻ.

More in Malayalam

Trending

Recent

To Top