News
കണ്ടന്റ് നിര്‍മ്മിക്കാനും വില്‍ക്കാനും വേണ്ടി കുന്ദ്ര ‘പ്ലാൻ ബി’ തയ്യാറാക്കി! വാട്സ്ആപ്പ് ചാറ്റില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍…ആ ചാറ്റുകൾ നിർണ്ണായകമാകും
കണ്ടന്റ് നിര്‍മ്മിക്കാനും വില്‍ക്കാനും വേണ്ടി കുന്ദ്ര ‘പ്ലാൻ ബി’ തയ്യാറാക്കി! വാട്സ്ആപ്പ് ചാറ്റില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍…ആ ചാറ്റുകൾ നിർണ്ണായകമാകും
അശ്ലീല ചിത്ര നിര്‍മ്മാണത്തിന് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്തെ ചര്‍ച്ച. അതിനിടെ രാജ് കുന്ദ്രയുടെ വാട്സ്ആപ്പ് ചാറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് .അഡള്‍ട്ട് കണ്ടന്റുള്ള ആപ്ലിക്കേഷന്റെ ദൈനംദിന പ്രവര്‍ത്തനത്തിനായി കുന്ദ്ര ഉണ്ടാക്കിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകള്‍ മുംബൈ പൊലീസ് പരിശോധിച്ചെന്നാണ് റിപ്പോര്‍ട്ട്.
പോണോഗ്രാഫിക്ക് കണ്ടന്റ് നിര്‍മ്മിക്കാനും വില്‍ക്കാനും വേണ്ടി കുന്ദ്ര ‘പ്ളാന്‍ ബി’ തയ്യാറാക്കിവെച്ചിരുന്നു എന്നാണ് ചാറ്റുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനായി പുതിയ ആപ്പ് തന്നെ ഉണ്ടാക്കാനും കുന്ദ്രയ്ക്ക് പദ്ധതിയുണ്ടായിരുന്നെന്നും ചാറ്റില്‍ കണ്ടെത്തി.ഹോട്ട്ഷോട്ട് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെയാണ് പുതിയ ആപ്പിനുള്ള പദ്ധതി ഉണ്ടാക്കിയത്.
ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്. കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്.
തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നീലച്ചിത്ര നിര്‍മ്മാണവും അനധികൃത ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്. ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇത് സംബന്ധിച്ച കേസെടുത്തത്.
കേസിന് ആസ്പദമായ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് രാജ് കുന്ദ്ര. ഫെബ്രുവരി 6ന് അറസ്റ്റിലായ മോഡലും നടിയുമായ ഗെഹാന വസിഷ്ഠിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നവി മുംബൈയിലെ വാസി സ്വദേശിയായ ഉമേഷ് കാമത്തിലേക്ക് പൊലീസ് എത്തുന്നത്.
യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന വ്യക്തിയാണ് കാമത്ത്. ഇയാള്‍ ഗെഹാന വസിഷ്ഠില്‍ നിന്നും അശ്ലീല വീഡിയോകള്‍ സ്വന്തമാക്കുകയും അവ യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് കൈമാറി പിന്നീട് അവ ‘ഹോട്ട്ഷോട്ട്‌സ്’ എന്ന അപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യുകയുമാണ് ചെയ്തിരുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
