സെലിബ്രിറ്റികളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ ദിനം പ്രതി കൂടി വരുകയാണ്. ഒടുവിൽ ഇതാ എത്തിനിൽക്കുന്നത് പൃഥിരാജ് സുകുമാരന്റെ മകള്‍ അലംകൃതയുടെ പേരിലാണ്. മകളുടെ പേരിൽ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്
ഈ അക്കൗണ്ട് തന്റെ മകളുടേതല്ലെന്നും ആറ് വയസ്സുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ല. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും പൃഥിരാജ് കുറിച്ചു
‘ ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറ് വയസുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രായമാവുമ്പോള്‍ അവള്‍ക്ക് അതിനെക്കുറിച്ച് തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാവരുത്,’ പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
അല്ലി പൃഥിരാജ് എന്ന പേരിലുള്ള അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ പറയുന്നുണ്ട്.
മകളുടെ സ്വകാര്യതയെ മാനിക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അപൂര്‍വ്വമായി മാത്രമാണ് മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവരുന്നത്. മകളുടെ കുറിപ്പുകളും ചിത്രം വരയെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്താറുണ്ട്
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...