നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ ആരോപണം ഉന്നയിച്ച് നടി സാഗരിക ഷോണ സുമൻ. ഓഡീഷനായി നഗ്നവീഡിയോ അയക്കാൻ രാജ് കുന്ദ്ര ആവശ്യപ്പെട്ടതായി നടി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വീഡിയോ കോളിൽ പങ്കെടുക്കവെയാണ് അയാൾ തന്നോട് നഗ്നവിഡിയോ ആവശ്യപ്പെട്ടത്. താൻ അത് വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പങ്കെടുത്തില്ല എന്നും നടി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ്സീരീസില്‍ അഭിനയിക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി നീലചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പരാതി. പിന്നാലെ മുംബൈയിലെ ഒരു ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ പിടികൂടി. ഇതുവഴിയാണ് നീല ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...