Connect with us

സിനിമ മേഖലയെ താന്‍ അഴുക്കുചാല്‍ എന്ന് വിളിക്കുന്ന കാരണം ഇതാണ്!, രാജ് കുന്ദ്ര വിഷയത്തില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്

News

സിനിമ മേഖലയെ താന്‍ അഴുക്കുചാല്‍ എന്ന് വിളിക്കുന്ന കാരണം ഇതാണ്!, രാജ് കുന്ദ്ര വിഷയത്തില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്

സിനിമ മേഖലയെ താന്‍ അഴുക്കുചാല്‍ എന്ന് വിളിക്കുന്ന കാരണം ഇതാണ്!, രാജ് കുന്ദ്ര വിഷയത്തില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്

നീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡി നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ ബോളിവുഡ് ലോകം ആകെ ഞെട്ടിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്.

സിനിമ മേഖലയെ അഴുക്കുചാല്‍ എന്ന് ഞാന്‍ വിളിക്കുന്നത് ഇതിനാലാണ്, ബോളിവുഡിനെ അതിന്റെ അടിത്തട്ടില്‍ നിന്നു തന്നെ ഞാന്‍ നിര്‍മ്മിക്കുന്ന ടിക്കു വെഡ്‌സ് ഷേരു ചിത്രത്തിലൂടെ പുറത്തു കൊണ്ടുവരും, നമുക്ക് വ്യക്തമായ മൂല്യമുള്ള ഒരു സംവിധാനം വേണം, ഒരു ശുദ്ധീകരണം ആവശ്യമാണ് എന്നും താരം കുറിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ്‌സീരീസില്‍ അഭിനയിക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി നീലചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പരാതി.

പിന്നാലെ മുംബൈയിലെ ഒരു ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ പിടികൂടി. ഇതുവഴിയാണ് നീല ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.പൊലീസിന് ലഭിച്ച സൂചനകള്‍ പ്രകാരം മുംബൈയില്‍ ഇത്തരത്തില്‍ നീലചിത്ര നിര്‍മാണം നടത്തുന്ന നിരവധി പ്രൊഡക്ഷന്‍ കമ്പനികളുണ്ട്. നഗരത്തിലെ നിരവധി ബംഗ്ലാവുകള്‍ വാടകയ്‌ക്കെടുത്താണ് ഇവ ചിത്രീകരിക്കുന്നത്.

പോണ്‍ സൈറ്റുകളിലും ചില ആപ്പുകളില്‍ ഇവ പിന്നീട് അപ്ലോഡ് ചെയ്യുന്നു. മുംബൈയിലേക്ക് ലൈം ലൈറ്റ് സ്വപ്നങ്ങളുമായെത്തുന്ന യുവതികളെയാണ് ഈ കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്. ഒരു പോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് പകരമായി ബിഗ് ബജറ്റ് ബോളിവുഡ് ചിത്രത്തില്‍ അവസരമാണ് യുവതികള്‍ക്കും യുവാക്കള്‍ക്കും വാഗ്ദാനം ചെയ്യുന്നത്.

More in News

Trending

Recent

To Top