Connect with us

നിലയും നിലാവും ; പേളിയുടെയും ശ്രീനിയുടെയും വിവാഹം പോലെ ഒന്നായവർ; മതമില്ലാതെ വളരട്ടെ ; ആശംസകളോടെ ആരാധകർ !

Malayalam

നിലയും നിലാവും ; പേളിയുടെയും ശ്രീനിയുടെയും വിവാഹം പോലെ ഒന്നായവർ; മതമില്ലാതെ വളരട്ടെ ; ആശംസകളോടെ ആരാധകർ !

നിലയും നിലാവും ; പേളിയുടെയും ശ്രീനിയുടെയും വിവാഹം പോലെ ഒന്നായവർ; മതമില്ലാതെ വളരട്ടെ ; ആശംസകളോടെ ആരാധകർ !

ഗായകനും സംഗീത സംവിധായകനുമായ ഫൈസല്‍ റാസിയും ഗായികയായ ശിഖ പ്രഭാകരനും രണ്ടുവർഷം മുമ്പേയാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ഇവരുടെ വിവാഹം കഴിക്കുകയായിരുന്നു . സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും വിവാഹശേഷവും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്ക് വെച്ചെത്താറുണ്ട് . ഇപ്പോഴിതാ ജീവിതത്തിൽ പുതിയ അംഗമെത്തിയ സന്തോഷത്തിലാണ് ഇവർ.

പൂമരം ഒറ്റ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ഫൈസലിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കിമാറ്റിയത് . ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസൽ തന്നെയാണ്. പിന്നീട് ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് തുടങ്ങിയിരുന്നു. വളരെപ്പെട്ടെന്നുതന്നെ മ്യൂസിക്കൽ ബാൻഡ് സമൂഹ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പോപ്പുലറായി മാറുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് ഇരുവർക്കും ഇടയിലേക്ക് മകൾ എത്തിയത്. “ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെത്തി. അവളെ ഞങ്ങൾ നിലാവ് എന്ന് വിളിക്കും”. എന്ന് പറഞ്ഞുകൊണ്ടാണ് മകളുടെ വിശേഷങ്ങൾ ഫൈസലും ശിഖയും ആരാധകർക്കായി പങ്കിട്ടത്. മകളെത്തും മുൻപേ നടത്തിയ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു.

മകളുടെ പേരിലെ വ്യത്യസ്തതയെ കുറിച്ചും ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. പേളിയും ശ്രീനിയും മകൾക്ക് നൽകിയ പേരിനോട് സാമ്യത ഉള്ള പേരാണ് ഫൈസലും ശിഖയും മകൾക്ക് നൽകിയിരിക്കുന്നത് . മതമില്ലാതെ അവൾ വളരട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുകയുണ്ടായി.

2019 ൽ ആണ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശിഖ പ്രഭാകറും ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിയും വിവാഹിതരായത്. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹത്തിലേക്ക് കടന്നത്. മഹാരാജാസ് കോളേജിൽ വച്ച് പൂവിട്ട പ്രണയം, ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

about pearle

More in Malayalam

Trending

Recent

To Top