വര്‍ഗീയ കലാപമുണ്ടാക്കുന്നത് സര്‍ക്കാരും പൊലീസും ചേര്‍ന്നിട്ടാണ്, മനുഷ്യര്‍ തമ്മില്‍ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്, മാലികില്‍ ഇസ്ലാമോഫോബിയ ഇല്ല, അത് ഇവിടെ ഉണ്ടാക്കിയെടുക്കുകയാണ്
വര്‍ഗീയ കലാപമുണ്ടാക്കുന്നത് സര്‍ക്കാരും പൊലീസും ചേര്‍ന്നിട്ടാണ്, മനുഷ്യര്‍ തമ്മില്‍ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്, മാലികില്‍ ഇസ്ലാമോഫോബിയ ഇല്ല, അത് ഇവിടെ ഉണ്ടാക്കിയെടുക്കുകയാണ്
വര്‍ഗീയ കലാപമുണ്ടാക്കുന്നത് സര്‍ക്കാരും പൊലീസും ചേര്‍ന്നിട്ടാണ്, മനുഷ്യര്‍ തമ്മില്‍ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്, മാലികില്‍ ഇസ്ലാമോഫോബിയ ഇല്ല, അത് ഇവിടെ ഉണ്ടാക്കിയെടുക്കുകയാണ്
ടേക്ക് ഓഫ്, സി യു സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. സുലൈമാന്‍ മാലക്കിന്റെ ജീവിതം പറയുന്ന സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗും താരങ്ങളുടെ പ്രകടനവുമെല്ലാം കൈയ്യടി നേടുകയാണ്. അതേസമയം വലിയ വിമര്‍ശനങ്ങളും ചിത്രം ഏറ്റുവാങ്ങുന്നുണ്ട്
മാലിക്കിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നത്. മഹേഷ് നാരായണന്റെ മാസ്റ്റര്‍ പീസാണ് മാലിക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
മഹേഷ് നാരായണന് ചിത്രം മാലികില്‍ ഇസ്ലാമോഫോബിയ താന്‍ കണ്ടില്ലെന്നും ഇസ്ലാമോഫോബിയ ഉണ്ടാക്കിയെടുക്കുകയാണെന്നും നടി മാല പാര്‍വതി. ചരിത്രമാണെന്ന് മഹേഷ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ പാടില്ലേയെന്നും മാല പാര്‍വതി ചോദിച്ചു.
”മഹേഷിന് ചെയ്യാന്‍ പറ്റുന്ന, പറയാന്‍ തോന്നുന്ന രീതിയില്‍ സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്, വിമര്‍ശിക്കട്ടെ സിനിമകളുണ്ടാകട്ടെ. വിമര്‍ശനവും ചര്‍ച്ചയും നമ്മുടെ നാട്ടിലുള്ളതാണ്. അദ്ദേഹം പറയുന്നത് ഇവിടെ വര്‍ഗീയ കലാപമുണ്ടാക്കുന്നത് സര്‍ക്കാരും പൊലീസും ചേര്‍ന്നിട്ടാണ് അല്ലാതെ മനുഷ്യര്‍ തമ്മില്‍ അങ്ങനെ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ്,” മാല പാര്‍വതി പറഞ്ഞു.
നേരത്തെ ആഷിഖ് അബു ചെയ്യാനിരുന്ന സിനിമക്ക് നേരെ സംഘപരിവാര്‍ എന്തൊരു ബഹളമായിരുന്നു. സിനിമ തുടങ്ങും മുമ്പേ വിമര്‍ശനമുണ്ടായില്ലേ. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആള്‍ക്കാര്‍ക്ക് സിനിമ ചെയ്യാമല്ലോ! നിങ്ങള്‍ വിമര്‍ശിക്കൂ, ചോദ്യങ്ങള്‍ ഉന്നയിക്കൂ, പക്ഷേ സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ മാത്രം സ്വാതന്ത്രൃമല്ലേയെന്നും മാല പാര്‍വതി ചോദിച്ചു
ചിത്രത്തിന്റെ രാഷ്ട്രീയമാണ് വിമര്‍ശിക്കപ്പെടുന്നത്. ബീമാപ്പള്ളി സംഭവത്തെ ചിത്രം വളച്ചൊടിക്കുന്നുവെന്നും ഇസ്ലാമോഫോബിയയ്ക്ക് അനുകൂലമാണെന്നുമെല്ലാമാണ് വിമര്‍ശനം. ആരോപണങ്ങളെ സംവിധായകന് നിരസിച്ചിരുന്നു. തന്റെ സിനിമയ്ക്ക് ബീമാപ്പള്ളി സംഭവുമായി ബന്ധമില്ലെന്നും തന്റേത് സാങ്കല്‍പ്പിക കഥയാണെന്നുമായിരുന്നു സംവിധായകന് മഹേഷ് നാരായണന് പറഞ്ഞത്. പച്ച കൊടി കാണിച്ചാല്‍ മുസ്ലീം ലീഗാകില്ലെന്നും മഹേഷ് അഭിപ്രായപ്പെട്ടിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...