Connect with us

വയ്യാതെ ആയെന്ന് അറിഞ്ഞ് എൻ്റെ ഫോണിലേയ്ക്ക് ആദ്യം വന്ന മെസേജ് അദ്ദേഹത്തിന്റേതായിരുന്നു; ദൃഷ്ടിദോഷം ആണ് അമ്മയെ കൊണ്ട് ഉഴിഞ്ഞിടീക്കണം എന്നുപറഞ്ഞ പച്ചയായ ഒരു മനുഷ്യസ്നേഹി; സുരേഷ് ​ഗോപിയെ കുറിച്ച് അഞ്ജന!

Malayalam

വയ്യാതെ ആയെന്ന് അറിഞ്ഞ് എൻ്റെ ഫോണിലേയ്ക്ക് ആദ്യം വന്ന മെസേജ് അദ്ദേഹത്തിന്റേതായിരുന്നു; ദൃഷ്ടിദോഷം ആണ് അമ്മയെ കൊണ്ട് ഉഴിഞ്ഞിടീക്കണം എന്നുപറഞ്ഞ പച്ചയായ ഒരു മനുഷ്യസ്നേഹി; സുരേഷ് ​ഗോപിയെ കുറിച്ച് അഞ്ജന!

വയ്യാതെ ആയെന്ന് അറിഞ്ഞ് എൻ്റെ ഫോണിലേയ്ക്ക് ആദ്യം വന്ന മെസേജ് അദ്ദേഹത്തിന്റേതായിരുന്നു; ദൃഷ്ടിദോഷം ആണ് അമ്മയെ കൊണ്ട് ഉഴിഞ്ഞിടീക്കണം എന്നുപറഞ്ഞ പച്ചയായ ഒരു മനുഷ്യസ്നേഹി; സുരേഷ് ​ഗോപിയെ കുറിച്ച് അഞ്ജന!

സിനിമയിലും സമൂഹത്തിലും ഏറെ ചർച്ചചെയ്യപ്പെട്ട നായകനാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമർശനം കേൾക്കേണ്ടി വരാറുണ്ടെങ്കിലും നായകൻ എന്ന നിലയിൽ ആർക്കും സുരേഷ് ഗോപിയെ കുറിച്ച് യാതൊരു എതിർപ്പും ഉണ്ടാകില്ലന്നത് വാസ്തവമാണ്.

താരജാഡകളില്ലാതെ മറ്റുള്ളവരോട് ഇടപഴകുന്ന വ്യക്തിത്വം എന്നുകൂടി സുരേഷ് ഗോപിയെ കുറിച്ച് പറയുമ്പോൾ സൂചിപ്പിക്കേണ്ടി വരും . തന്നെ കാണാനെത്തിയ സുരേഷേട്ടനോടുള്ള ഇഷ്ടം പറഞ്ഞുള്ള അഞ്ജനയുടെ കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

“വയ്യാതെ ആയെന്ന് അറിഞ്ഞ് എൻ്റെ ഫോണിലേയ്ക്ക് ആദ്യം വന്ന മെസേജും ഇദ്ദേഹത്തിൻ്റെ അയിരുന്നു. ദൃഷ്ടിദോഷം ആണ് അമ്മയെ കൊണ്ട് ഉഴിഞ്ഞിടീക്കണമെന്നും ഇടയ്ക്ക് എന്ത് ആവശ്യമുണ്ടായാലും വിളിക്കണമെന്നും പറഞ്ഞു. സത്യം പറഞ്ഞാൽ എൻ്റെ വേദനയ്ക്കിടയിലും എനിക്കത് വലിയൊരു സന്തോഷമായിരുന്നു.

മിനിഞ്ഞാന്ന് രാത്രി വീണ്ടും കോൾ വന്നു. അദ്ദേഹത്തിൻ്റെ എല്ലാ തിരക്കുകൾക്കിടയിലും കുറച്ചധിക സമയം നമ്മളെ കേട്ടിരിക്കാറുള്ളത് എന്നെ എപ്പോളും ആശ്ചര്യപ്പെടുത്താറുണ്ട്. എല്ലാ വിശേഷങ്ങളും തിരക്കും. ശനിയാഴ്ച ഞാൻ വരാം പതിവുപോലെ ചെമ്മീനും കരിമീനും ഒക്കെ ഓഡറും ചെയ്തു.

പറഞ്ഞ വാക്ക് പാലിച്ച് ഒരു 11 മണി ഒക്കെ ആയപ്പോൾ അദ്ദേഹത്തിൻ്റെ മെബർ ഓഫ്‌ പാർലമെന്റ് എന്ന് ചുവന്ന അക്ഷരങ്ങളിൽ എഴുതി വെച്ച വണ്ടി വന്നു നിന്നു. വണ്ടിയുടെ വാതിൽ ഞങ്ങൾക്കായി തുറന്നു. അമ്മ എന്നെ എടുത്ത് വണ്ടിയുടെ അടുത്തേയ്ക്ക് നിർത്തി. കാല് ശ്രദ്ധിക്കണം അധികം അനക്കരുത് എന്ന് ആദ്യമേ പറഞ്ഞു. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകളും കൂടെ ഉണ്ടായിരുന്നു. ഞങ്ങളെ പരസ്പ്പരം പരിചയപ്പെടുത്തി. ഒരുപാട് സംസാരിക്കണം എന്നാഗ്രഹിച്ച് ചെന്ന ഞാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു.

എംപിയുടെ വണ്ടി നിർത്തിയിട്ടത് കണ്ട് ഓടി അടുത്ത പോലീസുകാരനോട് നിങ്ങളുടെ നാട്ടുകാരി ഇപ്പോൾ എൻ്റെയും നാട്ടുകാരിയാണ്. എന്നെ കാണാൻ വന്നതാണെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞു. സന്തോഷം കൊണ്ട് ഞാൻ അമ്മയുടെ കയ്യിൽ ഇറുക്കി പിടിച്ചു. വിശേഷങ്ങൾ എല്ലാം പറഞ്ഞ് ഒപ്പം നിന്നൊരു ഫോട്ടോയും എടുത്ത് പതിവുപോലെ അദ്ദേഹത്തിൻ്റെ സ്നേഹവുമറിയിച്ച് ഞങ്ങൾ പിരിഞ്ഞു.

ആദ്യമായി എന്നെ വിളിച്ചപ്പോൾ എനിക്കുണ്ടായ അതേ ആശ്ചര്യവും ഞെട്ടലും തന്നെയാണ് അദ്ദേഹത്തിൻ്റെ ഓരോ വിളിയിലും കണ്ടുമുട്ടലിലും എനിക്ക് ഉണ്ടാകുന്നത്. എല്ലാത്തിലുമുപരി പച്ചയായ ഒരു മനുഷ്യസ്നേഹി. അറിയാതെ എങ്കിലും ആദ്യമായി ചേട്ടനെന്ന് വിളിച്ചപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മുന്നോട്ടും ഈ സ്നേഹവും പരിഗണനയും കിട്ടുമെന്ന്. ഹൃദയത്തിൽ ചേർത്ത് വെച്ച് ഒരായിരം നന്ദി സ്നേഹം സുരേഷേട്ടായെന്നെഴുതി അവസാനിക്കുന്നു അഞ്ജനയുടെ കുറിപ്പ്.

about suresh gopi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top