Malayalam
വെട്ടുമെന്നും ആസിഡ് ഒഴിക്കുമെന്നും വരെ ഭീഷണിയുണ്ടായിരുന്നു ; മഞ്ജുവിന്റെ വല്ലാത്തൊരു ജീവിതം ; ഓരോ വീട്ടമ്മമാർക്കും ഇതൊരു പാഠമാണ് ; ഇന്നുകാണുന്ന മഞ്ജുവിലേക്കുള്ള യാത്രയെ കുറിച്ച് വെളിപ്പെടുത്തലുമായി താരം !
വെട്ടുമെന്നും ആസിഡ് ഒഴിക്കുമെന്നും വരെ ഭീഷണിയുണ്ടായിരുന്നു ; മഞ്ജുവിന്റെ വല്ലാത്തൊരു ജീവിതം ; ഓരോ വീട്ടമ്മമാർക്കും ഇതൊരു പാഠമാണ് ; ഇന്നുകാണുന്ന മഞ്ജുവിലേക്കുള്ള യാത്രയെ കുറിച്ച് വെളിപ്പെടുത്തലുമായി താരം !
സിനിമാ സീരിയല്‍ താരമായി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മഞ്ജു പത്രോസ് . ക്യാരക്ടര്‍ റോളുകളിലാണ് മഞ്ജു അഭിനയ രംഗത്ത് കൂടുതലും തിളങ്ങിയത്. ബിഗ് ബോസ് 2വില്‍ പങ്കെടുത്ത മഞ്ജു 49 ദിവസങ്ങള്‍ നിന്ന ശേഷമാണ് പുറത്തായത്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് ശ്രദ്ധേയയായത്. തുടര്‍ന്ന് മറിമായം, അളിയന്‍സ് എന്നീ പരമ്പരകളിലൂടെയും നടി പ്രേക്ഷക പ്രശംസ നേടി. സോഷ്യല്‍ മീഡിയയിലൂടെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചും മഞ്ജു എത്താറുണ്ട്. അഭിനയവും ഹാസ്യവും മാത്രമല്ല നല്ലൊരു ഡാൻസറാണെന്നും ഇതിനോടകം തന്നെ മഞ്ജു തെളിയിച്ചിട്ടുണ്ട്.
ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം മഞ്ജുവിന് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. ഷോ അവസാനിച്ചിട്ടും ഇന്നും താരത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് വളരെ മാതൃകാപരമായ മുന്നേറ്റമാണ് മഞ്ജു പത്രോസിന്റേത് . വാക്കുകളിലൂടെയല്ല, പലപ്പോഴും പ്രവർത്തികളിലൂടെ പ്രചോദനമേകുന്ന താരമാണ് മഞ്ജു.
ഇപ്പോഴിത ജീവിതത്തിൽ തനിക്ക് തിരിച്ചറിവ് വന്ന നിമിഷത്തെ കുറിച്ച് തുറന്നുപറയുകയാണ് മഞ്ജു . ഒരു യുട്യൂബ് ചാനലിന നൽകിയ അഭിമുഖത്തിലാണ് ഒരു വീട്ടമ്മയായ മഞ്ജു പത്രോസിൽ നിന്ന് ഇന്ന് കാണുന്ന മഞ്ജുവിലേയ്ക്കുളള വളർച്ചയെ കുറിച്ച് പറഞ്ഞത്.
ആദ്യം തന്നെ “വെറുറെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയാണ് തന്റെ ജീവിതം മാറ്റിയതെന്ന് മഞ്ജു പറഞ്ഞു . ചെറുപ്പം മുതൽ തന്നെ പാട്ടിനോടും ഡാൻസിനോടുമൊക്കെ താൽപര്യമുണ്ടായിരുന്നു. എന്നാൽ വിവാഹത്തോടെ കുടുംബവുമായി ജീവിക്കുകയായിരുന്നു. വെറുതെ അല്ല ഭാര്യയിൽ വരുന്നതിന് മുൻപ് വീടും ഭാർത്താവും കുഞ്ഞുമായിരുന്നു എന്റെ ലോകം. അവിടെ ഞാൻ സന്തുഷ്ടയായിരുന്നു. എന്നാൽ ഷോയിൽ വന്നതിന് ശേഷമാണ് അതിന് അപ്പുറം ഒരു ലോകമുണ്ടെന്ന് മനസ്സിലായത്.
ഷോയിൽ വരുന്നതിന് മുൻപ് എന്റെ ചിന്ത വെറുതെയൊരു ഭാര്യ എന്നായിരുന്നു. എന്നാൽ ഈ ഷോയിൽ വന്നതോടെ എന്റെ കാഴ്ചപ്പാട് മാറുകയായിരുന്നു. ഒന്നിനോടും പ്രത്യേകിച്ച് അഭിപ്രായമില്ലാത്ത ഒരു വ്യക്തിയായിരുന്നു ഞാൻ. എന്നാൽ ഷോയിൽ വന്നതിന് ശേഷം തനിക്ക് തിരിച്ചറിവ് ഉണ്ടായി. ഒരു സ്ത്രീയ്ക്ക് ചെയ്യാൻ പറ്റുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടു. ഷോയ്ക്ക് പോയതിന് ശേഷമാണ് വെറുതെ അല്ല ഭാര്യ എന്ന് എനിക്ക് മനസ്സിലായത്. എന്നാൽ അന്ന് ഞാൻ വീട്ടിൽ ചെയ്തിരുന്ന എല്ലാ ജോലികളും ഇന്നും ഞാൻ തന്നെയാണ് ചെയ്യുന്നത്. തുടക്കത്തിൽ ടിവിയിൽ കാണണമെന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അപ്പുറത്തേയ്ക്കൊരു ആഗ്രഹവും ഇല്ലായിരുന്നു.
വെറുതെ അല്ല ഭാര്യ എന്ന ഷോയ്ക്ക് പോയതിന് ശേഷമാണ് ജീവിതം ഭയങ്കര കളറായത്. ജീവിതം ഇത്രയും ഭംഗിയാണെന്നും ചിരിക്കാൻ പറ്റുമെന്നുമൊക്കെ മനസ്സിലായി. ഇങ്ങനെയാണ് ജീവിക്കേണ്ടതെന്ന് തോന്നി. വീട്ടിൽ ഇരിക്കുമ്പോൾ തന്നെ നമുക്ക് ക്രിയേറ്റീവായി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് ഷോ മനസ്സിലാക്കി തന്നു. വെറുതെ അല്ല ഭാര്യ എന്ന ഷോയിൽ വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴും തന്റെ ജീവിതം വീട്ടിനുള്ളിൽ തന്നെ ആകുമായിരുന്നുവെന്നും മഞ്ജു പറഞ്ഞു.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഉണ്ടായ സൈബർ അറ്റാക്കിനെ കുറിച്ചും നേരിട്ട വിമർശനങ്ങളെ കുറിച്ചും മഞ്ജു അഭിമുഖത്തിൽ പറഞ്ഞു. 49ാം ദിവസമാണ് താൻ ഷോയിൽ നിന്ന് പുറത്ത് വരുന്നത്. ആ സമയത്ത് തന്നെ വെട്ടിക്കളയുമെന്നും ആസിഡ് അറ്റാക്ക് നടത്തുമെന്നുമൊക്കെ പറഞ്ഞ് ഒരു വിഭാഗം ആളുകൾ വെല്ലുവിളിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടോ ഇറങ്ങിയപ്പോൾ അത്തരത്തിൽ ഒന്നും സംഭവിച്ചില്ലെന്നും ബിഗ് ബോസ് ഓർമ പങ്കുവെച്ച് കൊണ്ട് മഞ്ജു പറഞ്ഞു.
about manju pathros
